സഊദി രാജാവിന്റെ അതിഥിയായി ഹജ് നിര്‍വഹിക്കാനെത്തിയ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് വിമാനത്താവളത്തില്‍ സ്വീകരണം നൽകി സഊദി അധികൃതരും കെഎംസിസിയും

0
469

ജിദ്ദ: സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അതിഥിയായി ഹജ് നിര്‍വഹിക്കാനെത്തിയ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് കെഎംസിസി നേതാക്കളും പ്രവര്‍ത്തകരും, ഒഐസിസി പ്രവര്‍ത്തകരും ജിദ്ദ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. സഊദി സര്‍ക്കാരിന്റെ പ്രതിനിധികളും തങ്ങളെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ഇന്ന് ഉച്ചക്ക് 2.50ന് ദൽഹിയിൽനിന്നുള്ള സൗദിയ എയർലൈൻസിന്റെ വിമാനത്തിലാണ് സാദിഖലി തങ്ങൾ എത്തിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കെ.എം.സി.സി സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, ട്രഷറർ അഹമ്മദ് പാളയാട്ട്, സെക്രട്ടറി ബഷീർ മൂന്നിയൂർ, വൈസ് പ്രസിഡന്റ് നിസാം മമ്പാട്, സെൻട്രൽ കമ്മിറ്റി ഭാരവാഹി ഹസൻ ബത്തേരി, സുലൈമാൻ മാളിയേക്കൽ, സെക്രട്ടറി നാസർ വെളിയങ്കോട്, ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര, ജനറൽ സെക്രട്ടറി വി.പി മുസ്തഫ, ട്രഷറർ വി.പി അബ്ദുറഹ്മാൻ, ഭാരവാഹികളായ അഷ്റഫ് താഴെക്കോട്, സുബൈർ വട്ടോളി ഇസ്ഹാഖ് പൂണ്ടോളി, സാബിൽ മമ്പാട്, ലത്തീഫ് വെള്ളമുണ്ട, ഹുസൈൻ കരിങ്കറ ലത്തീഫ് കളരാന്തിരി, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, നിസാർ മടവൂർ, ഹാരിസ് മമ്പാട്, ഷമീല മൂസ,മൂസ പാണ്ടിക്കാട്, നൗഫൽ റഹേലി, മലപ്പുറം ജില്ലാ കെ.എം.സി.സി സീനിയർ വൈസ് പ്രസിഡന്റ് സലീം മമ്പാട്, ഒ.ഐ.സി.സി നേതാക്കളായ അലി തേക്കുംതോട്, ബഷീർ പരുത്തിക്കുന്നൻ, ശരീഫ് അറക്കൽ തുടങ്ങി നിരവധി പേർ സ്വീകരിക്കാനെത്തി. വനിതാ കെ.എം.സി.സിയുടെ നേതാക്കളും പ്രവർത്തകരും സാദിഖലി തങ്ങളെ സ്വീകരിക്കാൻ എത്തിയിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക