റിയാദ്: സുപ്രിം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ദുൽഹിജ്ജ മാസപ്പിറവി ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഹോത്താസുദൈര്‍, തുമൈര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മാസപ്പിറവി നിരീക്ഷണ സമിതികള്‍ ടെലിസ്‌കോപ്പ് അടക്കമുള്ള ഉപകരണങ്ങളുമായി സജ്ജരായിരിക്കുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
അനുയോജ്യ സ്ഥലങ്ങള്‍ നേരത്തെ തയ്യാറാക്കിയിരുന്നു. മാസപ്പിറവി ദൃശ്യമായാല്‍ അവര്‍ പ്രത്യേക സുപ്രിംകോടതി സമിതിക്ക് മുമ്പാകെ ഹാജറാവും. തുടര്‍ന്നാണ് സുപ്രിംകോടതി മാസപ്പിറവി സംബന്ധിച്ച് പ്രഖ്യാപനം നടത്തുക.
ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമായാൽ മെയ് 28ന് ബുധനാഴ്ച ദുൽഹജ് ഒന്നായി കണക്കാക്കും. അങ്ങിനെ വന്നാൽ ജൂൺ 5നായിരിക്കും അറഫാ ദിനം. ജൂണ് ആറിന് ബലി പെരുന്നാൾ ആഘോഷിക്കുകയും ചെയ്യും. എന്നാൽ ചൊവ്വാഴ്ച മാസപ്പിറവി കണ്ടില്ലെങ്കിൽ ജൂണ് 6ന് അറഫാ ദിനവും, ഏഴിന് ബലിപെരുന്നാളുമായിരിക്കും.
മാസപ്പിറവി നിരീക്ഷണ ഒരുക്കങ്ങൾ കാണാം 👇