തിരുവനന്തപുരം: മുഖ്യമന്ത്രി പിണാറായി വിജയനും മോഹൻലാലുമായുള്ള അഭിമുഖത്തിനായി ചെലവായ തുകയുടെ കണക്ക് പുറത്ത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് കണക്ക് പുറത്തുവന്നത്. അഭിമുഖത്തിനായി 11,21,000 ലക്ഷം രൂപ ചെലവായിട്ടുണ്ടെന്നും സർക്കാർ സംവിധാനം ഇതിനായി ഉപയോഗിച്ചിട്ടില്ലെന്നും മറുപടിയിലുണ്ട്.
‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന പേരിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ചാണ് അഭിമുഖത്തിൻ്റെ ചിത്രീകരണം പൂർത്തീകരിച്ചത്. ജനങ്ങൾ നെഞ്ചിലേറ്റിയ ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ട് പേർ, പരസ്പരം കണ്ടും മിണ്ടിയും ഇരുവരും കടന്നുവന്ന ജീവിത വിശേഷങ്ങൾ ഈ ഇൻ്റർവ്യൂവിലൂടെ പങ്കുവയ്ക്കുന്നു എന്ന് ടീസറിൽ വ്യക്തമാക്കിയിരുന്നു. ഫ്രെബുവരി 26നായിരുന്നു അഭിമുഖം പ്രേഷകരിലേക്ക് എത്തിയത്.





