ദമാം: പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി വെല്‍ഫെയര്‍ ദമാം ദക്ഷിണ കേരള പ്രവര്‍ത്തകന്‍ ജാഫറിന് ജില്ലാ കമ്മറ്റി യാത്രായയപ്പ് നൽകി. ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രവാസി വെല്‍ഫെയര്‍ ഈസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് അബ്ദല്‍ റഹീം തിരൂര്‍ക്കാട് ഉപഹാരം നൽകി. ജില്ലാ കമ്മറ്റി പ്രസിഡന്റ് ഷമീർ പത്തനാപുരം അധ്യക്ഷത വഹിച്ചു.
പ്രവാസി വെല്‍ഫെയര്‍ കേന്ദ്ര ജനറല്‍ സെക്രട്ടറി ഷബീര്‍ ചാത്തമംഗലം, ദമാം റീജിയണല്‍ കമ്മറ്റി ആക്ടിംഗ് പ്രസിഡന്റ് അനീസ മെഹബൂബ്, ജനറല്‍ സെക്രട്ടറി ബിജൂ പൂതക്കുളം, ജില്ലാ കമ്മറ്റി ജനറല്‍ സെക്രട്ടറി ജോഷി പാഷ, ട്രഷറര്‍ ഷാഹിന ഫൈസല്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുല്ല സൈഫുദ്ദീന്‍, ഫൈസല്‍ കോട്ടയം, ആഷിഫ് കൊല്ലം, എന്നിവര്‍ പങ്കെടുത്തു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക