ഐസിഎഫ് ജിദ്ദ റീജ്യണൽ ഹജ്ജ് ക്ലാസ് ഹാജിമാർക്ക് ആശ്വാസമായി

0
145

ജിദ്ദ: ഈ വർഷം വിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ അനുമതി ലഭിച്ച ഹജ്ജ്‌ തീർത്ഥാടകർക്കായി ഇന്ത്യൻ കൾച്ചറൽ ഫോറം (ഐസിഎഫ്) ജിദ്ദ റീജ്യണൽ കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് ക്ലാസ് മർഹബ ഓഡിറ്റോറിയത്തിൽ വിജയകരമായി സമാപിച്ചു. ഹജ്ജിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചും, കർമ്മങ്ങളെ കുറിച്ചും അനുബന്ധ കാര്യങ്ങളെക്കുറിച്ചുമുള്ള വ്യക്തമായ ധാരണ നൽകി മുഹ്സിൻ സഖാഫി അഞ്ചച്ചവിടി ക്ലാസിന് നേതൃത്വം നൽകി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഹജ്ജിന്റെ നിർബന്ധ ഘടകങ്ങൾ, ഒഴിവാക്കേണ്ട കാര്യങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെല്ലാം ക്ലാസ്സിൽ വിശദീകരിച്ചു. സംശയനിവാരണത്തിനായി പ്രത്യേക സമയം നീക്കിവെച്ചതിനാൽ ഹാജിമാർക്ക് ചോദ്യങ്ങൾ ചോദിക്കാനും വ്യക്തത വരുത്താനും സാധിച്ചു. ഐസിഎഫ് ജിദ്ദ റീജ്യണൽ പ്രസിഡണ്ട്  യഹ്‌യ ഖലീൽ നൂറാനി ഉദ്ഘാടനം ചെയ്തു. ഹജ്ജ് യാത്രയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ ആത്മീയ വശങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ജനറൽ സെക്രട്ടറി സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, ഖാസിം സഖാഫി , അബ്ദുൽ റസാഖ്‌ ഹാജി കൂത്തുപറമ്പ്  എന്നിവർ സംബന്ധിച്ചു. ഹാജിമാർക്ക് എല്ലാവിധ പിന്തുണയും സഹായവും, വളണ്ടിയർ സേവനവും പ്രസ്ഥാനത്തിനു കീഴിൽ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക