റിയാദ്: സഊദിയിൽ ദുൽഹിജ്ജ മാസപ്പിറവി നിരീഷിക്കാൻ ആഹ്വാനം നൽകി സുപ്രീം കോടതി. അടുത്ത ചൊവ്വാഴ്ച വൈകുന്നേരം ദുല്‍ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കണമെന്നാണ് ആഹ്വാനം. സഊദി സുപ്രിം കോടതിയാണ് സഊദിയിലെ മുസ്‌ലിം സമൂഹത്തോട് മാസപ്പിറവി നിരീക്ഷിക്കാൻ ആവശ്യപ്പെട്ടത്.
ഉമ്മുല്‍ ഖുറാ കലണ്ടര്‍ പ്രകാരം അന്ന് ദുല്‍ഖഅ്ദ 29 ആണ്. നഗ്ന നേത്രങ്ങള്‍ കൊണ്ടോ ടെലിസ്‌കോപ്പ് കൊണ്ടോ മാസപ്പിറവി നിരീക്ഷണമെന്നും മാസപിറവി ദര്‍ശിക്കുന്നവര്‍ തൊട്ടടുത്ത കോടതിയെ അറിയിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. മാസപ്പിറവി ദര്‍ശിക്കാന്‍ സാധിക്കുന്നവര്‍ ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്നും അതത് പ്രദേശങ്ങളിലെ മാസപ്പിറവി നിരീക്ഷണ സമിതികളുമായി സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
