‘പാക്ക്’ ഇനി വേണ്ട, മൈസൂർ പാക്കിന്റെ പേര് മാറ്റി ജയ്‌പുരിലെ വ്യാപാരികൾ; ഇനി ‘മൈസൂർ ശ്രീ’

ജയ്‌പുർ: ഇന്ത്യ–പാക്ക് സംഘർഷത്തിനിടെ ‘മൈസൂർ പാക്കി’ന്റെ പേരു മാറ്റി ജയ്പുരിലെ വ്യാപാരികൾ. മൈസൂർ ശ്രീയെന്നാണ് പുതിയ പേര്. മൈസൂർപാക്കിലെ ‘പാക്ക്’ ഒഴിവാക്കുകയാണെന്ന് വ്യാപാരികൾ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

മൈസൂരിലെ പ്രധാനപ്പെട്ട മധുര പലഹാരമാണ് മൈസൂർ പാക്ക്. ഇതിന് പാക്കിസ്ഥാനുമായി ബന്ധമൊന്നുമില്ല. മോട്ടി പാക്ക്, ഗോണ്ട് പാക്ക് എന്നിവയുടെ പേരില്‍നിന്നു പാക്ക് മാറ്റി മോട്ടി ശ്രീ, ഗോണ്ട് ശ്രീ എന്നിങ്ങനെയാക്കിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകു

മൈസൂരുകാരുടെ സ്വകാര്യ അഹങ്കാരമാണ് മൈസൂർ പാക്ക്. മൈസൂരു രാജകൊട്ടാരത്തിന്റെ അടുക്കളയിൽ ജന്മംകൊണ്ട ഈ മധുരപലഹാരം ലോകപ്രസിദ്ധമാണ്. ചുരുക്കം ചേരുവകൾ കൊണ്ട് വളരെയെളുപ്പത്തിൽ തയാറാക്കാനാകും. കടലപ്പൊടി, പഞ്ചസാര, നെയ്യ് എന്നിവ ഉപയോഗിച്ചാണ് പലഹാരം തയാറാക്കുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക