ജബല്‍ അലി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വെച്ച് കണ്ട രണ്ടു പേരോട് ഇവര്‍ക്ക് താല്‍പ്പര്യം തോന്നുകയും ഇവര്‍ വഴിയില്‍ കണ്ട യാത്രക്കാരെ ഈ കാര്യം പറഞ്ഞ് സമീപിക്കുകയും ചെയ്തു
ദുബൈ: ദുബൈയിലെ ജബല്‍ അലി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടെ ഒരാളെ കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരാളെ കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്ത മൂന്നു പ്രതികളെ കോടതിയില്‍ ഹാജരാക്കി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പൊലിസ് പറയുന്നതനുസരിച്ച്, കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട രണ്ടുപേര്‍ സ്വവര്‍ഗാനുരാഗികളുമായി ബന്ധത്തിലേര്‍പ്പെടാന്‍ വേണ്ടി നഗരത്തില്‍ ചുറ്റിക്കറങ്ങുകയായിരുന്നു. ജബല്‍ അലി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വെച്ച് കണ്ട രണ്ടു പേരോട് ഇവര്‍ക്ക് താല്‍പ്പര്യം തോന്നുകയും ഇവര്‍ വഴിയില്‍ കണ്ട യാത്രക്കാരെ ഈ കാര്യം പറഞ്ഞ് സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരു കൂട്ടര്‍ക്കും ഇടയില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. പിന്നീട് ഇവര്‍ വഴിയില്‍ കണ്ട ഈ രണ്ടു യാത്രക്കാരുടെ കാര്‍ പിന്തുടരുകയായിരുന്നു. ഇവരില്‍ ഒരാള്‍ തന്റെ സുഹൃത്തിനെ സഹായത്തിനായി വിളിച്ച് പാകിസ്താന്‍ റെസ്റ്റോറന്റിന് സമീപത്തെത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
റെസ്റ്റോറന്റിന് സമീപമുള്ള മണല്‍ പ്രദേശത്ത് ഇരുവിഭാഗവും മാരകായുധങ്ങളുമായി ഏറ്റുമുട്ടി. ഇതില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. നെഞ്ചിലും വയറിലും കുത്തേറ്റ മറ്റേയാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പ്രദേശത്ത് രണ്ട് പുരുഷന്മാര്‍ രക്തത്തില്‍ കുളിച്ചനിലയില്‍ കിടക്കുന്നതായി റെസ്റ്റോറന്റ് ഉടമയാണ് പൊലിസില്‍ അറിയിച്ചത്.
പൊലിസ് പട്രോളിംഗ് സംഘങ്ങള്‍, സിഐഡി ഉദ്യോഗസ്ഥര്‍, ക്രൈം സീന്‍ വിദഗ്ധര്‍, ഫോറന്‍സിക് സംഘങ്ങള്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പരുക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉടനടി അന്വേഷണം ആരംഭിച്ച ദുബൈ പൊലിസ് 24 മണിക്കൂറിനുള്ളില്‍ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ അവര്‍ കുറ്റം സമ്മതിച്ചു. പ്രതികള്‍ക്കെതിരെ കൊലപാതകം, ആക്രമണം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





