വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്ത ശേഷം സഊദിയിലേക്ക് പ്രവേശിക്കാത്തവർ ജൂൺ ആറിന് ശേഷം മാത്രം വരിക

റിയാദ്: വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്ത ശേഷം സൗദി അറേബ്യയിലേക്ക് പ്രവേശിക്കാത്തവർ ജൂൺ ആറിന് ശേഷം മാത്രം പ്രേവേശനമെന്ന് ജവാസാത്ത്. ഹജിനോടനുബന്ധിച്ച് സൗദി വിമാനത്താവളങ്ങളിൽ ഹാജിമാർക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനാണിത്. എന്നാൽ മൾട്ടിപ്ൾ വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്ത ശേഷം ഒരിക്കലെങ്കിലും സൗദിയിൽ പ്രവേശിച്ചവർക്ക് വിലക്കുണ്ടാവില്ല.

മൾട്ടിപ്ൾ വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്ത് സൗദിയിലേക്ക് ഇതുവരെ പ്രവേശിക്കാത്തവരുടെ വിസകളെല്ലാം സൗദി വിദേശകാര്യമന്ത്രാലയം കാൻസൽ ചെയ്തിരിക്കുകയാണ്. മുഖീം പോർട്ടലിൽ വിസ വിഭാഗത്തിൽ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാവും. കാൻസൽ ചെയ്ത വിസയിലുള്ളവർ സൗദിയിലെ വിമാനത്താവളങ്ങളിലെത്തിയാൽ അവർക്ക് പുറത്തിറങ്ങാനാവില്ല.

കഴിഞ്ഞ ദിവസം ചില മലയാളി കുടുംബങ്ങൾ ഇങ്ങനെ റിയാദ്, ദമാം വിമാനത്താവളങ്ങളിലെത്തിയിരുന്നു. വിസ താത്കാലികമായി കാൻസൽ ചെയ്യപ്പെട്ടതിനാൽ അവർക്ക് തിരിച്ചുപോവേണ്ടിവന്നു. ബലി പെരുന്നാളിന് ശേഷം അഥവാ ജൂൺ ആറിന് ശേഷം തിരിച്ചുവരാനാണ് അവരോട് ജവാസാത്ത് ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക