കണ്ണൂരില്‍ യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി ആമിനത്തോട് ആണ് സംഭവം. മടത്തേടത്ത് ഹൗസിൽ നിധീഷ്(31) ആണ് കൊല്ലപ്പെട്ടത്. നിധീഷിൻ്റെ ഭാര്യ ശ്രുതിക്കും വെട്ടേറ്റിട്ടുണ്ട്.
ബൈക്കിലെത്തിയ സംഘമാണ് നിധീഷിനെ കൊലപ്പെടുത്തിയതെന്നാമ് വിവരം. ആക്രമികളെ കുറിച്ച് വിവരമില്ല. അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചക്ക് 12.45 നാണ് സംഭവം. പൾസർ ബൈക്കിൽ എത്തിയ രണ്ടുപേരാണ് അക്രമം നടത്തിയതെന്നാണ് വിവരം. ജോലി സ്ഥലത്തെ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
നിധീഷിന്റെ ശരീരമാസകലം വെട്ടി തുണ്ടമാക്കി. പയ്യാവൂര്‍ പൊലീസ് സ്ഥലത്തെത്തി. അക്രമികളെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുകയാണ്. ആക്രമണത്തിനു പിന്നിലുള്ള കാരണം സംബന്ധിച്ച് വ്യക്തതയില്ല. ബൈക്കില്‍ എത്തിയവര്‍ ഇതിന് മുന്‍പും ഇവിടെ വന്നവരാണെന്നും പറയപ്പെടുന്നുണ്ട്. ഭാര്യ ശ്രുതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് കുട്ടികള്‍ ഉണ്ട് ഇവര്‍ക്ക്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക