കോഴിക്കോട് പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുട്ടി മരിച്ചതിൽ ചികിത്സാ പിഴവെന്ന് ആരോപണം. ഫറോക്കിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ചന്തക്കടവ് സ്വദേശി അശ്വതിയുടെ കുട്ടി മരിച്ചത്. ചികിത്സാ പിഴവ് ആരോപിച്ച് അശ്വതിയുടെ ബന്ധുക്കൾ ഫറോക്ക് പൊലീസിൽ പരാതി നൽകി.
ഇന്ന് രാവിലെയാണ് അശ്വതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടിയുടെ ഹൃദയമിടിപ്പ് പെട്ടെന്ന് കുറയുകയായിരുന്നുവെന്നാണ് ആശുപത്രിയുടെ വിശദീകരണം.