തൊഴിൽ വിസ കൈവശം വെച്ചിരുന്ന ഇവരിൽ ചിലർ ഏറെ പ്രായമേറിയവരാണ് എന്നതാണ് എമിഗ്രേഷൻ അധികൃതർക്ക് സംശയം തോന്നാൻ ഇടയാക്കിയത്
ജക്കാർത്ത: വർക്ക് വിസയുമായി ഹജ്ജിനെത്തിയ പ്രവാസികൾ എയർപോർട്ടിൽ പിടിയിലായി. സംശയം തോന്നിയ എമിഗ്രെഷൻ ഉദയഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിൽ കള്ളി പൊളിയുകയായിരുന്നു. പല ഘട്ടങ്ങളിലായി 300 ലധികം പ്രവാസികളാണ് പിടിയിലായത്. മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 117 ഇന്തോനേഷ്യൻ പൗരന്മാർക്ക് സഊദി അറേബ്യൻ ഇമിഗ്രേഷൻ അധികൃതർ പ്രവേശനം നിഷേധിച്ചതായി ഇൻഡോനേഷ്യ അറിയിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വർക്ക് വിസ ഉപയോഗിച്ച് ഹജ്ജ് തീർത്ഥാടനം നടത്താൻ ശ്രമിച്ചതായി സംശയിക്കപ്പെട്ട ഇവരെ മെയ് 15 ന് ഇന്തോനേഷ്യയിലേക്ക് തിരിച്ചയച്ചു. സഊദി ഇമിഗ്രേഷൻ തടഞ്ഞുവച്ച നിരവധി ഇന്തോനേഷ്യൻ പൗരന്മാരെക്കുറിച്ചുള്ള വിവരം 2025 മെയ് 14 ന് കെജെആർഐ ജിദ്ദയുടെ ഹജ്ജ് പ്രൊട്ടക്ഷൻ ടീമിന് ലഭിച്ചതായി ജിദ്ദയിലെ ഇന്തോനേഷ്യൻ റിപ്പബ്ലിക്കിന്റെ കോൺസൽ ജനറൽ യുസ്രോൺ ബി. അംബാരി വിശദീകരിച്ചു.
തൊഴിലാളികൾക്കുള്ള വർക്ക് വിസ ഉപയോഗിച്ചാണ് അവർ പ്രവേശിച്ചതെന്നും എന്നാൽ ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെ ഹജ്ജ് തീർത്ഥാടനം നടത്താൻ ഉദ്ദേശിച്ചിരുന്നതായി സംശയിക്കുന്നതായുമാണ് കണ്ടെത്തിയത്. ഈ 117 ഇന്തോനേഷ്യക്കാർ രണ്ട് ഗ്രൂപ്പുകളായി എത്തിയതായി യുസ്രോൺ പറഞ്ഞു. മെയ് 14 ന് സഊദിയ വിമാനത്തിൽ SV827 ൽ നാൽപ്പത്തിയൊമ്പത് പേരും മെയ് 15 ന് SV813 ൽ അറുപത്തിയെട്ട് പേരും എത്തി.
നിർമ്മാണ തൊഴിലാളി വിസ കൈവശം വെച്ചിരുന്ന ഇവരിൽ ചിലർ ഏറെ പ്രായമേറിയവരാണ് എന്നതാണ് എമിഗ്രേഷൻ അധികൃതർക്ക് സംശയം തോന്നാൻ ഇടയാക്കിയത്. ചോദ്യം ചെയ്യലിൽ ഹജ്ജ് തീർത്ഥാടനം നടത്തുക എന്നതായിരുന്നു അവരുടെ യഥാർത്ഥ ഉദ്ദേശ്യമെന്ന് ചിലർ സമ്മതിച്ചു. “മൊഴിയെടുക്കൽ മുതൽ സഊദി ഇമിഗ്രേഷൻ അധികൃതരുടെ വിരലടയാളം വരെയുള്ള മുഴുവൻ പരിശോധനാ പ്രക്രിയയും കെജെആർഐ ജിദ്ദയുടെ ഹജ്ജ് പ്രൊട്ടക്ഷൻ ടീമിന്റെ സാന്നിധ്യത്തിൽ ആയിരുന്നു.
2025 മെയ് 3 നും 15 നും ഇടയിൽ, ഹജ്ജ് നിർവഹിക്കാനുള്ള ഉദ്ദേശ്യത്തോടെ 300 ലധികം ഇന്തോനേഷ്യൻ തൊഴിലാളികൾ വർക്ക് വിസ ഉപയോഗിച്ച് സഊദിയിലെ വിവിധ വിമാനത്താവളങ്ങളിൽ എത്തിയതായി കെജെആർഐ ജിദ്ദ റിപ്പോർട്ട് ചെയ്തു. നിയമവിരുദ്ധമായി തീർത്ഥാടനം നടത്താൻ പദ്ധതിയിടുന്നുണ്ടെന്ന സംശയത്തിൽ ചിലർ സന്ദർശന വിസകളും ഉപയോഗിച്ചു. നേരത്തെ, യൂണിഫോമുകൾ, സാമ്യം തോന്നുന്ന ലഗേജ് തുടങ്ങിയ കാര്യങ്ങൾ ഉപയോഗിച്ച് ഇത് പോലെ എത്തിയിരുന്നെകിലും പിടിക്കപ്പെടുന്നത് പതിവായതോടെ ഇപ്പോൾ സ്വയം വേഷംമാറിയാണ് എത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക