20 യൂണിറ്റ് ഫയർഫോഴ്സ് ടീം കഠിന ശ്രമം നടത്തുന്നു, കരിപ്പൂർ വിമാനത്താവള അഗ്നിരക്ഷ സേന യൂണിറ്റ് സംഭവ സ്ഥലത്ത്
കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ഷോപ്പിങ് കോംപ്ലക്സിൽ ഇന്ന് വൈകിട്ട് ഉണ്ടായ തീപിടിത്തം മൂലം നഗരത്തിൽ ഭീതിയുടെയും ആശങ്കയുടെയും അന്തരീക്ഷമാണ്. വൈകിട്ട് 5.30ന് ആരംഭിച്ച തീപിടിത്തം 2 മണിക്കൂർ കഴിഞ്ഞിട്ടും പൂർണമായി നിയന്ത്രിക്കാൻ ഫയർ ഫോഴ്‌സ് ശ്രമിക്കുകയാണ്. വസ്ത്ര ഗോഡൗണുകളും ടെക്സ്റ്റൈൽ കടകളും തീപിടിതത്തിൽ പൂർണമായി കത്തി നശിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കാലിക്കറ്റ് ടെക്റ്റൈൽസ് എന്ന സ്ഥാപനവും ഷോപ്പിങ് കോംപ്ലക്സിന്റെ പ്രധാന ഭാഗവും പൂർണമായും കത്തിനശിച്ചെന്നാണ് റിപ്പോർട്ടുകൾ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും കറുത്ത പുക വ്യാപിച്ചു, പ്രതിസന്ധി വർധിച്ചതോടെ ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി.
ആദ്യമായി തീ പിടിച്ചതെന്ന് കരുതപ്പെടുന്നത് ഒരു മെഡിക്കൽ സ്റ്റോറിലാണ്. അവിടെ നിന്നാണ് തീ മറ്റ് കടകളിലേക്കും മേലത്തെ നിലകളിലേക്കും പടർന്നത്. ആളപായം ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ആശ്വാസകരമാണ്. തീപിടിത്തം ആരംഭിച്ച ഉടൻ കെട്ടിടത്തിലെ ആളുകളെ മുഴുവനായി ഒഴിപ്പിച്ചു, ബസുകളും സ്റ്റാൻഡിൽ നിന്നും മാറ്റി.ഫയർഫോഴ്‌സ് മുഴുവൻ സജ്ജമാവുകയും, ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ജില്ലയിലെ എല്ലാ യൂണിറ്റുകളും സ്ഥലത്തേക്ക് അയയ്ക്കുകയും ചെയ്തു. സമീപ ജില്ലകളിൽ നിന്നുള്ള യൂണിറ്റുകൾ കൂടാതെ കരിപ്പൂർ വിമാനത്താവളത്തിലെ പ്രത്യേക ഫയർ യൂണിറ്റും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ഇതുവരെ തീപിടിതത്തിൽ വലിയ തോതിൽ നഷ്ടങ്ങളുണ്ടായതായും കണക്കുകൾ ഏകീകരിക്കപ്പെടുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. റിസ്ക് ഏരിയയിൽ ആളുകൾ പ്രവേശിക്കരുത് എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫയർഫോഴ്‌സ് രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ആളപായമില്ലെന്നാണ് വിവരം. അഗ്നിരക്ഷാസേനയുടെ 20 യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വെള്ളം തീർന്ന അഗ്നിരക്ഷാ യൂണിറ്റുകൾ തിരികെപോയി വെള്ളവുമായി സംഭവസ്ഥലത്തേക്ക് എത്തുന്നുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും അഗ്നിരക്ഷ സേന യൂണിറ്റ് എത്തിയിട്ടുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക