സഊദിയിൽ റസ്റ്റോറന്റുകളിലും പലചരക്കു കടകളിലും സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കണം; പുതിയ തീരുമാനവുമായി മന്ത്രാലയം

0
1666

റിയാദ്: സഊദിയിൽ റസ്റ്റോറന്റുകൾ ഉൾപ്പെടെ എട്ടു വിഭാഗം സ്ഥാപനങ്ങളില്‍ പ്രവൃത്തി സമയത്ത് സിവില്‍ സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കല്‍ നിര്‍ബന്ധമാക്കി. സഊദി ആഭ്യന്തര മന്ത്രാലയമാണ് ഈ വിഭാഗം സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കണം എന്ന പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ഈ സ്ഥാപങ്ങളിൽ പ്രവൃത്തി സമയത്ത് സിവില്‍ സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കല്‍ നിർബന്ധമാകുന്നതിന്റെ ഭാഗമായി സ്വകാര്യ സിവില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമത്തിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷനുകളിലെ ആര്‍ട്ടിക്കിള്‍ രണ്ട് ഭേദഗതി ചെയ്തു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ലൈസന്‍സ് അനുസരിച്ച് 1,000 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള റെസ്റ്റോറന്റുകള്‍, ലേഡീസ് ജിമ്മുകള്‍, ലൈസന്‍സ് അനുസരിച്ച് 2,000 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള ഹൈപ്പര്‍മാര്‍ക്കറ്റുകളും പലചരക്ക് കടകളും, എല്ലാ വര്‍ഷവും ദുല്‍ഹജ് ഒന്നു മുതല്‍ ദുല്‍ഹജ് 15 വരെയുള്ള കാലയളവില്‍ പുണ്യസ്ഥലങ്ങളില്‍ തീര്‍ഥാടകര്‍ക്ക് താമസസൗകര്യം നല്‍കാനായി തയാറാക്കിയ തമ്പുകളും സ്ഥലങ്ങളും എന്നിവിടങ്ങളിലാണ് പ്രവൃത്തി സമയത്ത് സിവില്‍ സെക്യൂരിറ്റി സേവനം നിര്‍ബന്ധമാക്കിയിരിക്കുന്നത്. കൂടാതെ, സ്വകാര്യ, ഇന്റര്‍നാഷണല്‍ വിദ്യാഭ്യാസ-പരിശീലന സ്ഥാപനങ്ങള്‍, വിവാഹ ഹാളുകള്‍, സ്വകാര്യ ക്ലിനിക്കുകള്‍-മെഡിക്കല്‍ സെന്ററുകള്‍-മെഡിക്കല്‍ കോംപ്ലക്‌സുകള്‍, എക്‌സിബിഷനുകളും സമ്മേളനങ്ങളും നടക്കുന്ന സമയത്ത് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ സൗദി കണ്‍വെന്‍ഷന്‍സ് ആന്റ് എക്‌സിബിഷന്‍സ് ജനറല്‍ അതോറിറ്റിയോ ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയോ ലൈസന്‍സ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലും ഇത് നിർബന്ധമാണ്.

ഹോട്ടലുകള്‍, ബാങ്കുകള്‍-മണിഎക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍-റെമിറ്റന്‍സ് സെന്ററുകള്‍, ആശുപത്രികള്‍, സ്വകാര്യ സിവില്‍ സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കേണ്ട സ്ഥാപനങ്ങള്‍ക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന ജ്വല്ലറികളും സമാന സ്റ്റോറുകളും, മുപ്പതും അതില്‍ കൂടുതലും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതോ 3,000 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ളതോ ആയ മാര്‍ക്കറ്റുകള്‍-മാളുകള്‍-അടച്ചിട്ടതും തുറന്നതുമായ വാണിജ്യ കേന്ദ്രങ്ങള്‍, മാനവശേഷി കമ്പനികളിലെ വനിതാ തൊഴിലാളികള്‍ക്കുള്ള അഭയകേന്ദ്രങ്ങള്‍, ഏജന്‍സികള്‍ക്കു കീഴിലെ കാര്‍-ഹെവി ഉപകരണ വില്‍പന കേന്ദ്രങ്ങള്‍, 2,000 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള കാര്‍-ഹെവി ഉപകരണ ഏജന്‍സികള്‍ക്കു കീഴിലെ മെയിന്റനന്‍സ് സെന്ററുകള്‍, ലൈസന്‍സ് അനുസരിച്ച് 2,000 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള കാര്‍ ഷോറൂമുകള്‍, 50 യൂനിറ്റുകളില്‍ കൂടുതലുള്ളതും പാര്‍പ്പിട, വാണിജ്യ ആവശ്യങ്ങള്‍ക്ക് വാടകക്ക് നല്‍കാന്‍ തയാറാക്കിയതുമായ കെട്ടിടങ്ങളും ടവറുകളും, പത്തില്‍ കൂടുതല്‍ വില്ലകളോ 50 ല്‍ കൂടുതല്‍ റെസിഡന്‍ഷ്യല്‍ യൂനിറ്റുകളോ ഉള്ള റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍, 3,000 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള അമ്യൂസ്മെന്റ് പാര്‍ക്കുകളും ടൂറിസ്റ്റ് സ്ഥാപനങ്ങളും, ലൈസന്‍സ് അനുസരിച്ച് 2,000 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള സ്വകാര്യ ലൈബ്രറികള്‍, മറ്റു നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി സ്വകാര്യ സിവില്‍ സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കാന്‍ ബാധ്യസ്ഥമായ സ്ഥാപനങ്ങള്‍, സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കല്‍ ആവശ്യമാണെന്ന് പ്രവിശ്യാ പോലീസ് മേധാവി കരുതുന്ന ഫാക്ടറികളും വെയര്‍ഹൗസുകളും എന്നീ പതിനഞ്ചു വിഭാഗം സ്ഥാപനങ്ങളില്‍ ഇരുപത്തിനാലു മണിക്കൂറും സ്വകാര്യ സിവില്‍ സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കലും നിര്‍ബന്ധമാണ്. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ട് ട്വീറ്റ്‌ 👇

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക