റിയാദ്: യുദ്ധം അവസാനിപ്പിക്കലും എല്ലാ ബന്ദികളെയും മോചിപ്പിക്കലുമടക്കം ഗസ്സ വിഷയത്തിൽ സഊദി അറേബ്യയും അമേരിക്കയും യോജിപ്പിലെത്തിലെത്തിയതായി സഊദി വിദേശകാര്യ അമീർ ഫൈസൽ ബിൻ ഫർഹാൻ. റിയാദിൽ ബുധനാഴ്ച ഗൾഫ്-യു.എസ് ഉച്ചകോടിക്ക് ശേഷം വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഡോണൾഡ് ട്രംപ് പങ്കെടുത്ത റിയാദിൽ ചേർന്ന ഗൾഫ് അമേരിക്കൻ ഉച്ചകോടി സഊദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഉദ്ഘാടനം ചെയ്തു. ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും ഗൾഫ് രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കാനും ധാരണയിലെത്തി.
മേഖലയിലെ അസ്ഥിരതക്ക് പരിഹാരം കാണാൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കാൻ ഗൾഫ്-യുഎസ് ഉച്ചകോടി ആഹ്വാനം ചെയ്തു. യുദ്ധം അവസാനിപ്പിക്കാൻ ഒരുമിച്ച് നിൽക്കണമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപും യുദ്ധം അവസാനിപ്പിക്കാൻ യുഎസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് സഊദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും പറഞ്ഞു.
എത്രയും വേഗം വെടിനിർത്തൽ കരാറിൽ എത്തിച്ചേരേണ്ടതുണ്ട്. വെടിനിർത്തൽ കരാർ ഇല്ലാതെ ഗസ്സ മുനമ്പിലേക്ക് സഹായം എത്തിക്കൽ ബുദ്ധിമുട്ട് നിറഞ്ഞതാണ്. വെടിനിർത്തൽ കരാർ എന്ന ഉപാധിയിൽ അമേരിക്കൻ ബന്ദിയെ മോചിപ്പിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്നും സഊദി വിദേശകാര്യ അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. നിരുപാധികം ഗസ്സയിലേക്ക് മാനുഷിക സഹായം അനുവദിക്കേണ്ടതുണ്ട്. അതിന് ഗസ്സയിൽ എത്രയും വേഗം വെടിനിർത്തൽ നടപ്പാവണം. ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെക്കേണ്ടതിന്റെയും മുനമ്പിലെ ജനങ്ങള്‍ക്ക് തടസ്സമില്ലാതെ സഹായം എത്തിക്കേണ്ടതിന്റെയും ആവശ്യകത സഊദി തുടർച്ചയായി ആവശ്യപ്പെടുകയാണ്. അടിസ്ഥാനപരവും അടിയന്തിരവുമായ ആവശ്യമാണിത്, ഡൊണാൾഡ് ട്രംപിെൻറ ഭരണകൂടം ഇക്കാര്യത്തിൽ ധീരമായ തീരുമാനങ്ങൾ എടുക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും സഊദി വിദേശകാര്യ മന്ത്രി പറഞ്ഞു. വെടിനിര്‍ത്തല്‍ ഇല്ലെങ്കില്‍ ഗാസയിലെ പലസ്തീന്‍ ജനത ഭീഷണിയിലും ദുരിതത്തിലും തുടരും. യാതൊരു നിയന്ത്രണങ്ങളോ വ്യവസ്ഥകളോ ഇല്ലാതെ ഗാസയില്‍ സഹായം എത്തിക്കണം. മുന്‍ഗണന സ്ഥിരമായ വെടിനിര്‍ത്തലിനായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി, കുവൈത്ത് അമീർ ശൈഖ് മിഷാൽ അൽ അഹ്മദ് അൽ സബാഹ്, അബൂദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ്, ഒമാൻ ഉപപ്രധാനമന്ത്രി അസാദ് ബിൻ താരിഖ് അൽ സായിദ്, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ എന്നിവർ ഗൾഫ് അമേരിക്കൻ ഉച്ചകോടിയിൽ ങ്കെടുത്തു.