റിയാദ്: സഊദി അറേബ്യയില്‍ ഡ്രൈവറില്ലാതെ, സ്വയം ഓടുന്ന വാഹനങ്ങള്‍ ഈ വര്‍ഷം തന്നെ
നിരത്തിലിറങ്ങുമെന്ന് ഊബര്‍ സിഇഒ ദാരാ ഖോസ്‌റോഷാഹി.
സഊദി-യുഎസ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഈ വര്‍ഷം തന്നെ സൗദി അറേബ്യയില്‍ നിങ്ങള്‍ക്ക് സ്വയം നിയന്ത്രിത വാഹനങ്ങള്‍ കാണാന്‍ കഴിയും, അദ്ദേഹം പറഞ്ഞു. തങ്ങള്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു മേഖലയാണിതെന്നും
ഈ വാഹനങ്ങള്‍ യാത്രക്കാര്‍ക്കും മറ്റ് റോഡ് ഉപയോക്താക്കള്‍ക്കും ഒരുപോലെ സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സ്വയം നിയന്ത്രിത വാഹനങ്ങള്‍ക്ക് വലിയ സാധ്യതകളുണ്ട്, ഒന്നാമതായി, ഇത് കൂടുതല്‍ സുരക്ഷിതമായ തെരുവുകളെ സൃഷ്ടിക്കും. ഡ്രൈവര്‍മാരുടെ ശ്രദ്ധ വ്യതിചലിക്കുകയോ ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുകയോ പോലുള്ള കാര്യങ്ങളുണ്ടാവില്ല. അന്തിമമായി, സ്വയം നിയന്ത്രിത വാഹനങ്ങള്‍ കൂടുതല്‍ സുരക്ഷിതവും കുറഞ്ഞ ചിലവുള്ള ഗതാഗത മാര്‍ഗവുമായി മാറുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
സുരക്ഷിതമായ രീതിയില്‍ സ്വയം നിയന്ത്രിത സാങ്കേതികവിദ്യ അവതരിപ്പിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ഇപ്പോള്‍ 18 ഓട്ടോണമസ് കാര്‍ പങ്കാളികളുമായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഊബറിന്റെ ഏറ്റവും കൂടുതല്‍ വളരുന്ന വിപണികളില്‍ ഒന്നാണ് സൗദി അറേബ്യയെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഊബര്‍ പ്ലാറ്റ്‌ഫോമില്‍ 140,000 സൗദി പൗരന്മാരായ ഡ്രൈവര്‍മാരും 4 ദശലക്ഷം യാത്രക്കാരുമുണ്ടെന്നും രാജ്യത്തുടനീളം 20 നഗരങ്ങളില്‍ അവര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ദാരാ ഖോസ്‌റോഷാഹി പറഞ്ഞു.