മാസ്റ്റേഴ്സ് കപ്പ്‌ ക്രിക്കറ്റ്‌ ടൂർണമെന്റിൽ റോക്‌സ്റ്റർസ് ജേതാക്കളായി

0
240

റിയാദ്: ഒരു മാസം നീണ്ടു നിന്ന സതീഷ് മെമോറിയാൽ മാസ്റ്റേഴ്സ് കപ്പ്‌ ക്രക്കറ്റ് ടൂർണമെന്റിൽ  റോക്‌സ്റ്റർസ് ജേതാക്കളായി. ഇലവൻ ഡക്ക്സ് ടീമിനെ നാല് വിക്കറ്റിനു പരാജയപ്പെടുത്തിയാണ് റോക്‌സ്റ്റാർസ് ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത്. റിയാദിലെ പ്രമുഖരായ പതിനാറു ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

എക്സിറ് 18 ലെ കെ സി എ ഗ്രൗണ്ടിൽ വെള്ളിയാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ  ആദ്യം ബാറ്റ് ചെയ്ത ഇലവൻ ഡക്ക്സ് 10 ഓവറിൽ  6 വിക്കറ്റ് നഷ്ടത്തിൽ 119 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ റോക്‌സ്റ്റർസ് ഒരു ഓവർ ബാക്കി നിൽക്കെ ലക്ഷ്യം കണ്ടു. റോക്‌സ്റ്റർസിന്റെ സാദിഖ് ആണ് ഫൈനലിൽ പ്ലയെർ ഓഫ് ദി മാച്ച്.

ടൂർണമെന്റിലെ മികച്ച കളിക്കാരനായി  അനസ് ( ഇലവൻ ഡക്ക്സ് ), മികച്ച ബാറ്റർ ബിപിൻ സുരേഷ് ( ഇലവൻ ഡക്ക്സ് ) മികച്ച ബൗളർ ആക്കിബ് ( ഇലവൻ ഡക്ക്സ് ) മികച്ച ഫീൽഡർ മൂസ ( ഇലവൻ ഡക്ക്സ് ), മികച്ച അമ്പയർ ബിനീഷ് ( റോക്‌സ്റ്റാർസ് ) എന്നിവരെ തിരഞ്ഞെടുത്തു.  എൻ എം സി ഇ ലോജിസ്റ്റിക്സ് എം ഡി ശ്രീ മുഹമ്മദ്‌ ഖാൻ ജെതാക്കൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു. ടൂർണമെന്റിലെ റണ്ണേഴ്സ് ആയ ഇലവൻ ഡക്ക്സിനുള്ള ട്രോഫിയും ക്യാഷ് പ്രൈസും മാസ്റ്റേഴ്സ്  ക്രിക്കറ്റ്‌ ടീം സ്പോൺസർമാരായ സാനു മാവേലിക്കാരെ,  പ്രിൻസ് തോമസ്, മാസ്റ്റേഴ്സ് പി ആർ ഒ ജോർജ് കെ ടി, ഖലീൽ എന്നിവർ സമ്മാനിച്ചു.

മാസ്റ്റേഴ്സ് മാനേജർ ഷാബിൻ ജോർജ്,
ടൂർണമെൻറ് കോഡിനേറ്റർ അബ്ദുൽകരീം, ചീഫ് അമ്പയർ അമീർ മധുർ, സ്പോൺസറായ സുരേഷ്, മറ്റു അമ്പയർമാരായ ജാക്ക്സൺ,  സുധീഷ്,  സൈദ് കമൽ,  രാഹുൽ എന്നിവർ മറ്റു ട്രോഫികളും സമ്മാനങ്ങളും നൽകി. ചടങ്ങിൽ മാസ്റ്റേഴ്സ് അംഗങ്ങളായ സജാദ്, ഖൈസ്, സജിത്ത്,  സുൽത്താൻ,  ഇജാസ്, അഖിൽ, അജ്മൽ, ഷാഹിദ്, അർഷാദ്, ജിലിൻ, അമീർ, പ്രമോദ്, അനന്ദു തുടങ്ങിയവരും സംബന്ധിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക