സഊദി അറേബ്യ ഇനി കടുത്ത ചൂടിലേക്ക്; ഇന്ന് ഏറ്റവും ഉയർന്ന താപനില അൽ അഹ്‌സയിൽ

0
862

റിയാദ്: രാജ്യത്ത് ശീത തരംഗങ്ങൾ അവസാനിച്ചതോടെ ചൂട് കൂടിത്തുടങ്ങി. പല മേഖലകളിലും കടുത്ത ചൂടിലേക്കാണ് പോകുന്നത്. ഇതിനകം തന്നെ ഗൾഫ് രാജ്യങ്ങളിലെ മിക്ക രാജ്യങ്ങളിലും കടുത്ത ചൂട് തുടങ്ങിയിട്ടുണ്ട്. സമീപ രാജ്യമായ കുവൈത്തിലും യു എ ഇ, ഇറാഖ് എന്നിവിടങ്ങളിലും കടുത്ത ചൂടാണ് ഇപ്പോൾ തന്നെ അനുഭവപ്പെടുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സഊദിയിലെ ചില നഗരങ്ങളിലെ താപനില സഊദി  നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി പുറത്ത് വിട്ടു. അൽ-അഹ്‌സയിലാണ് രാജ്യത്തെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. ഇവിടെ 42°C രേഖപ്പെടുത്തിയപ്പോൾ അൽ സൗദയിൽ കുറഞ്ഞ ചോട് അഥവാ 12°C യും രേഖപ്പെടുത്തി.

നിലവിൽ പരമാവധി താപനില അൽ-അഹ്‌സയിൽ 42 ഡിഗ്രി സെൽഷ്യസും ദമാമിലും വാദി അൽ ദവാസിറിലും 41 ഡിഗ്രി സെൽഷ്യസും റിയാദിൽ 40 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അറിയിച്ചു. മക്ക അൽ മുകർറമ, മദീന അൽ മുനവ്വറ, അൽ മജ്മഅ നഗരങ്ങളിൽ പരമാവധി താപനില 39 ഡിഗ്രിയും സകാക്ക, ജസാൻ, നജ്‌റാൻ 36 ഡിഗ്രി, ബിഷ, റഫ്ഹ 38, ജിദ്ദ 35, തായിഫ് 30, അബഹ 26, അൽ-ബഹ 25, അൽ-സൗദ 21 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയും ആയിരിക്കും.

ചില നഗരങ്ങളിലെ ഏറ്റവും കുറഞ്ഞ താപനില ഇപ്രകാരമായിരുന്നു: അൽ-സൗദ 12, അബഹ 16, അൽ-ബഹ 17, തായിഫ് 18, ദമ്മാം, ഷാറൂറ 24, റിയാദ്, മദീന, ജിദ്ദ എന്നിവ 25, മക്ക 27 ഡിഗ്രി സെൽഷ്യസ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക