Wednesday, 14 May - 2025

കിഴക്കന്‍ പ്രവിശ്യയിലും സീ ടാക്സി; ജിദ്ദയില്‍ വിജയകരമായി നടപ്പാക്കിയ സീ ടാക്സി സര്‍വീസിന്റെ ചുവടുപിടിച്ചാണ് കിഴക്കന്‍ പ്രവിശ്യയിലും ആരംഭിക്കുന്നത്

റിയാദ്: ജിദ്ദ മാതൃകയില്‍ കിഴക്കന്‍ പ്രവിശ്യയിലും സീ ടാക്സി സര്‍വീസുകള്‍ വരുന്നു. മാരിടൈം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പാക്കുന്നതെന്ന് സൗദി ഗതാഗത മന്ത്രാലയം അറിയിച്ചു. ഇതിനായുള്ള നിക്ഷേപകരെ കണ്ടെത്തിയതായും അവര്‍ക്കുള്ള കരാര്‍ ഉടന്‍ തന്നെ കൈമാറുമെന്നും മാരിടൈം ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വെളിപ്പെടുത്തി.

പടിഞ്ഞാറന്‍ തീരമായ ജിദ്ദയില്‍ വിജയകരമായി നടപ്പാക്കിയ സീ ടാക്സി സര്‍വീസിന്റെ ചുവടുപിടിച്ചാണ് കിഴക്കന്‍ പ്രവിശ്യയിലും ഇത് ആരംഭിക്കുന്നത്. വിഷന്‍ 2030 പദ്ധതിയുടെ പൂര്‍ത്തീകരണം, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവല്‍ക്കരണം, സുസ്ഥിര ടൂറിസം പ്രോത്സാഹിപ്പിക്കല്‍ എന്നിവയെല്ലാം ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

പുതിയ സേവനം കിഴക്കന്‍ പ്രവിശ്യയുടെ തീരദേശ മേഖലകളിലെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും വിവിധ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുകയും ചെയ്യും. വിശാലമായ അറേബ്യന്‍ ഗള്‍ഫ് തീരം ഉപയോഗപ്പെടുത്തി കൂടുതല്‍ മനോഹരവും കാര്യക്ഷമവുമായ യാത്രാനുഭവം നല്‍കാന്‍ പദ്ധതിക്കാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Popular

error: