മലയാളി യുവാവ് ഖോബാറിൽ  താമസസ്ഥലത്ത് മരിച്ച നിലയില്‍

0
1534

ദമാം: മുവാറ്റുപുഴ മുടവൂര്‍ കണ്ണന്‍വിളിക്കല്‍ വീട്ടില്‍ മുകേഷ് കുമാറിനെ (37) തുക്ബയിലെ കമ്പനിയുടെ താമസസ്ഥലത്ത് മരണപ്പെട്ട നിലയില്‍ കാണപ്പെട്ടു. പതിനേഴ് വര്‍ഷമായി വെതര്‍ഫോര്‍ഡ് കമ്പനിയില്‍ ടെക്‌നിഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വെതര്‍ഫോര്‍ഡ് കമ്പനിയുടെ ദുബായ്, ഇറാഖ്, അള്‍ജീരിയ എന്നീ രാജ്യങ്ങളില്‍ ജോലി ചെയ്തതിന് ശേഷം 2020 മുതല്‍ സഊദി അല്‍ കോബാറില്‍ ജോലിചെയ്ത് വരികയായിരുന്നു. രമേശന്‍ നായര്‍ – ഉഷ ദേവി ദമ്പതികളുടെ മകനാണ്.

ഭാര്യ സൂര്യ ലണ്ടനില്‍ ജോലി ചെയ്യുന്നു. ഒരു മകനുണ്ട്. നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ക്ക് കെ എം സി സി അല്‍ കോബാര്‍ വെല്‍ഫെയര്‍ വിഭാഗം ചെയര്‍മാന്‍ ഹുസ്സൈന്‍ നിലമ്പൂര്‍ രംഗത്തുണ്ട്.