കോതമംഗലത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണു; നിരവധിപേര്‍ക്ക് പരിക്ക്, പലരുടെയും നില ഗുരുതരം

0
1496

ആയിരത്തിലധികം കാണികള്‍ ടൂര്‍ണമെന്റിനുണ്ടായിരുന്നെന്നാണ് വിവരം

കോതമംഗലം (എറണാകുളം): കോതമംഗലം അടിവാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. ഇരുപതോളംപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 15 പേരെ കോതമംഗലത്തെ മാര്‍ ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടെയും കൈകള്‍ക്ക് ഒടിവുണ്ട്‌.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ആയിരത്തിലധികം കാണികള്‍ ടൂര്‍ണമെന്റിനുണ്ടായിരുന്നെന്നാണ് വിവരം. ഞായറാഴ്ച വൈകിട്ട് നടന്ന മത്സരം അവസാനഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് താത്കാലികമായി സജ്ജമാക്കിയ ഗ്യാലറി തകര്‍ന്നുവീണത്. രക്ഷാപ്രവർത്തനം തുടരുകയാണ്.

ഹീറോ യങ്ങസ് എന്ന ക്ലബ്ബ് നടത്തിയ ടൂര്‍ണമെന്റിനിടയാണ് അപകടം. മത്സരം ആരംഭിക്കുന്നതിന് പത്തു മിനിറ്റിനു മുമ്പായിരുന്നു അപകടം. രാത്രി 10 മണിയോടെയാണ് മത്സരം തുടങ്ങേണ്ടിയിരുന്നത്. ഫൈനല്‍ മത്സരം ആയതിനാല്‍ പതിവിലും കൂടുതല്‍ കാണികള്‍ എത്തിയിരുന്നു. താത്കാലികമായി നിര്‍മ്മിച്ച തടി കൊണ്ടുള്ള ഗ്യാലറി ആണ് തകര്‍ന്നത്.

ഇ സെവന്‍സ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നതിന് മുന്‍പാണ് അപകടം. 4000ത്തോളം പേരാണ് മത്സരം കാണാനെത്തിയത്. മത്സരം ആരംഭിക്കുന്നതിന് തൊട്ട് മുന്‍പാണ് അപകടം. മുള ഉള്‍പ്പടെയുപയോഗിച്ചാണ് ഗാലറി നിര്‍മിച്ചത്. ഒരു വശത്തേക്ക് ചരിഞ്ഞ് മറിഞ്ഞു വീഴുകയായിരുന്നു. അപകടമുണ്ടായ ഭാഗത്ത് 1500ഓളം പേരുണ്ടായിരുന്നുവെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. വീഡിയോ റിപ്പോർട്ട് 👇

https://youtu.be/TKqhvzciG5g?si=ry727oY3TnKvX3jm

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക