ഈജിപ്തിലെ പ്രശസ്തമായ മധുര പലഹാര റസ്റ്റോറന്റ് കമ്പനിയായ ബി ലബൻ ശാഖകൾ സഊദിക്ക് പുറമെ ഈജിപ്തിലും അടച്ചു പൂട്ടിയിരുന്നു
റിയാദ്: ഈജിപ്തിലെ പ്രശസ്തമായ മധുര പലഹാര റസ്റ്റോറന്റ് കമ്പനിയായ ബി ലബൻ, സഊദി അറേബ്യയിലെ ശാഖകൾ വീണ്ടും തുറക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതായി പ്രഖ്യാപിച്ചു. ബി ലബൻ ഗ്രൂപ്പ് ഓഫ് സ്റ്റോറുകൾ അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാൽ, സഊദിയിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ല.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ബി ലബൻ ശാഖകൾ സഊദിയിൽ അടച്ചു പൂട്ടിയത്. ഈജിപ്തിലെ പ്രശസ്തമായ മധുര പലഹാര റസ്റ്റോറന്റ് കമ്പനിയായ ബി ലബൻ കമ്പനിക്ക് കീഴിലെ റിയാദിലുള്ള ശാഖകളിൽ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ ഏറ്റതിനെ തുടർന്ന് സഊദയിൽ കമ്പനിക്ക് കീഴിലുള്ള മുഴുവൻ ശാഖകളും മുൻകരുതൽ എന്നോണം അടച്ചു പൂട്ടിയിരുന്നു.
പിന്നാലെ, ഈജിപ്തിലും ബി ലബൻ ശാഖകൾ അടച്ചു പൂട്ടിയിരുന്നു. ഈജിപ്തിലെ ജീസ, ഷൈഖ് സായിദ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന 11 ബി ലബൻ ശാഖകൾ അടച്ചു പൂട്ടാൻ ജീസ ഗവർണർ ഉത്തരവിട്ടിരുന്നു. ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവരിൽ പലരും ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
അബ്ദുൽ ഫത്താഹ് അൽ സിസിയുടെ നിർദ്ദേശപ്രകാരം ഈജിപ്തിലെ പ്രതിസന്ധി ലഘൂകരിച്ചതോടെയാണ് സഊദിയിലും ശാഖകൾ തുറക്കാനുള്ള തീരുമാനമായതെന്ന് കമ്പനി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക