ചെന്നൈ: ഇന്ത്യയുടെ ആൻജിയോ പ്ലാസ്റ്റിയുടെ പിതാവായ ഡോക്ടർ മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു മാത്യു സാമുവൽ കളരിക്കലിന്റെ അന്ത്യം.
ആൻജിയോപ്ലാസ്റ്റിയുടെ നടപടിക്രമങ്ങൾ ഏകീകരിക്കാനും കാര്യക്ഷമമാക്കാനുള്ള പ്രവർത്തനങ്ങളുടെ പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. 1948 ജനുവരി ആറിന് കോട്ടയത്തായിരുന്നു സാമുവൽ കളരിക്കൽ ജനിച്ചത്. 1974 കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുമാണ് അദ്ദേഹം എംബിബിഎസ് നേടിയത്.
നാഷണൽ ആൻജിയോപ്ലാസ്റ്റി രജിസ്റ്റേഡ് ഓഫ് ഇന്ത്യ സ്ഥാപിച്ച സാമുവൽ കളരിക്കലിലെ 2000ത്തിൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. ഇതിനുപുറമേ കൊറോണറി ആൻജിയോപ്ലാസ്റ്റി, കരോട്ടിംഗ് സ്റ്റെൻഡിംഗ്, കൊറോണറി സ്റ്റെൻഡിംഗ് എന്നിവയിലും വിദഗ്ധനായിരുന്നു അദ്ദേഹം.
രാജ്യം ആദ്യമായി കൊറോണറി ആൻജിയോപ്ലാസ്റ്റി നടത്തിയിരുന്നത് താമുകൾ കളരിക്കലാണ്. ചെന്നൈ അപ്പോളോ മുംബൈ ലീലാവതി പ്രീച് ഗാന്ധി തുടങ്ങിയ ഇന്ത്യയിലെ പ്രധാന ആശുപത്രികളിൽ എല്ലാം അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സാമുവൽ കളരിക്കലിന്റെ സംസ്കാരം ഏപ്രിൽ 21ന് മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ പള്ളി സെമിത്തേരിയിൽ വെച്ച് നടക്കും.