വയനാട്: അമ്പലവയൽ തോമാട്ടുചാലിൽ ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. മലയച്ചൻ കൊല്ലി ഉന്നതിയിലെ ബിനുവാണ് മർദനത്തിൽ പരിക്കേറ്റ് മരിച്ചത്.
സംഭവത്തില്‍ മരിച്ച ബിനുവിന്‍റെ സഹോദരി ഭർത്താവ് വിനോദ്, അയൽവാസികളായ പ്രശാന്ത്, പ്രജിൽ ദാസ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മദ്യപാനത്തെ തുടർന്നുണ്ടായ വാക്കുതർക്കമാണ് മർദനത്തിലും മരണത്തിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.