തിരുവനന്തപുരം: വിദ്വേഷ പരാമർശക്കേസിൽ പി.സി ജോർജിൻ്റെ അറസ്റ്റ് വൈകുന്നതിൽ പൊലീസിനെ ട്രോളി യൂത്ത് ലീഗ്. ജോർജിനെ കണ്ടെത്തുന്നവർക്ക് യൂത്ത് ലീഗ് ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മിറ്റി 5001രൂപ ഇനാം പ്രഖ്യാപിച്ചു. അറസ്റ്റ് വൈകിപ്പിച്ച പൊലീസ് ജോർജിന് ഒളിവിൽ പോകാൻ അവസരമൊരുക്കിയെന്നും യൂത്ത് ലീഗ് നേതാക്കൾ വിമർശിച്ചു. ചാനൽ ചർച്ചയിലെ വിദേഷ പരാമർശ കേസിൽ ബിജെപി നേതാവ് പി.സി ജോർജ് ഒളിവിലാണ്.
പൊലീസ് രണ്ട് തവണ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയെങ്കിലും ജോര്‍ജിനെ കാണാനായില്ല. ജോർജ് വീട്ടിലില്ലെന്നാണ് കുടുംബത്തിന്‍റെ പ്രതികരണം. തിങ്കളാഴ്ച ഹാജരാകമെന്ന് അഭിഭാഷകൻ വഴി ജോർജ് പൊലീസിനെ അറിയിച്ചിട്ടുണ്ട്. വീട്ടിൽ ഇല്ലെന്നാണ് വിശദീകരണം. അറസ്റ്റ് ഒഴിവാക്കാൻ ജോർജ് രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നാണ് വിവരം. അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് എസ്‍ഡിപിഐ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ജോർജിനെതിരെ കേസെടുത്തത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയും ഹൈക്കോടതിയും പിസിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം ജോര്‍ജിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു.