സഊദി മൾട്ടി ഫാമിലി വിസ സ്റ്റാമ്പിങ്: കോൺസുലേറ്റിൽ പുതിയ തീരുമാനം, നിലവിൽ എല്ലാ വിസകളും ഇഷ്യു ചെയ്യുന്നത് ഒരു മാസത്തേക്ക് മാത്രം

0
2298

മുംബൈ: സഊദിയിലേക്കുള്ള മൾട്ടിപ്പിൾ ഫാമിലി വിസിറ്റിങ് വിസ സ്റ്റാമ്പിങ് 90 ദിവസത്തേക്ക് നൽകുന്നത് മുംബൈയിലെ സഊദി കോൺസുലേറ്റും നിർത്തിവെച്ചു. നിലവിൽ സ്റ്റാമ്പ് ചെയ്യാനായി നൽകിയ മൾട്ടി വിസകൾ ഒരു മാസത്തേക്ക് മാത്രമാണ് സ്റ്റാമ്പ് ചെയ്ത് നൽകിയത്. ഇന്ന് മുതലാണ് മൾട്ടി വിസകൾ ഇത്തരത്തിൽ സഊദിയിൽ നിന്ന് ഒരു വർഷത്തേക്ക് ഇഷ്യു ചെയ്ത് കിട്ടിയ വിസ ഒരു മാസത്തേക്ക് മാത്രമായി സ്റ്റാമ്പ്‌ ചെയ്ത് നൽകി തുടങ്ങിയത്. ഇത് മലയാളികൾ ഉൾപ്പെടെ കൂടുതൽ പ്രവാസികൾക്ക് സങ്കടകരമായ വാർത്തയാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

നിലവിൽ മൾട്ടി വിസകളുടെ സ്റ്റാമ്പിങ് നടപടികൾക്കായി VFS ഓഫീസുകൾ നേരിട്ട് അപേക്ഷ സ്വീകരിക്കുന്നില്ല. ഇതിനായി അപ്പോയ്ന്റ്മെന്റ് ലഭ്യമല്ല. എന്നാൽ, സഊദിയിൽ നിന്ന് ഇഷ്യു ചെയ്ത വിസകളുമായി VFS ഓഫീസിൽ നേരിട്ട് പോയാൽ അപ്പോയിന്റ്മെന്റ് ഇല്ലാതെ തന്നെ വിസ സ്റ്റാമ്പ് ചെയ്യാൻ പ്രവേശനം അനുവദിക്കുന്നുണ്ട്.

നിലവിൽ VFS അപോയിന്റ്മെന്റ് എടുക്കുന്ന വേളയിൽ സിംഗിൾ എൻട്രി വിസ മാത്രമാണ് കാണിക്കുന്നത്. കുടുംബങ്ങളെ സഊദിയിലേക്ക് കൊണ്ട് പോകണമെങ്കിൽ ഒരു മാസം കാലാവധിയിൽ ലഭിക്കുന്ന സിംഗിൾ എൻട്രി വിസ എടുത്ത് സ്റ്റാമ്പിങ് പൂർത്തീകരിച്ചു വേണം സഊദിയിലേക്ക് വരാൻ.

ഏതാനും ആഴ്ചകൾക്ക് മുമ്പാണ് സഊദി വിദേശകാര്യ മന്ത്രാലയം ഇന്ത്യക്കാർ ഉൾപ്പെടെ ഏതാനും രാജ്യക്കാർക്ക് മൾട്ടി എൻട്രി വിസ അപേക്ഷ നിർത്തിവെച്ചത്. മലയാളം പ്രസ്സ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് മറ്റു മീഡിയകളും വാർത്ത പ്രസിദ്ധീകരിച്ചു. അതേസമയം, അപ്ലിക്കേഷൻ ലഭ്യമാകാത്തത് മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്ക് നിരാശയാണ് നൽകുന്നത്.

നിലവിൽ സഊദിയിലേക്കുള്ള എല്ലാ സന്ദർശക വിസകളും ഇപ്പോൾ ഒരു മാസം കാലാധിയിൽ മാത്രമാണ് ലഭിക്കുന്നത്. ഫാമിലി വിസിറ്റിംഗ് വിസ കൂടാതെ, ബിസിനസ്സ്, ടൂറിസം വിസകളും ഒരു മാസം കാലാവധിയിൽ മാത്രമാണ് ലഭിക്കുന്നത്. അതിൽ തന്നെ പലതും സിംഗിൾ എൻട്രി മാത്രവുമാണ്. എന്നാൽ, നിലവിൽ ഫാമിലി സിംഗിൾ എൻട്രി ഒരു മാസക്കാലത്തേക്ക് ആണെങ്കിലും ഓരോ മാസവും ഓൺലൈൻ വഴി പുതുക്കാനാവുമെന്നാണ് കരുതുന്നത്. ഈക്കാര്യത്തിൽ ഉറപ്പ് പറയാൻ ഇപ്പോൾ സാധിക്കില്ല. എങ്കിലും ഓരോ മാസവും പുതുക്കുമ്പോൾ ഫീസിന് പുറമേ ഇൻഷുറൻസും എടുക്കണം.

എത്യോപ്പ്യ, ജോർദാൻ, ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അൾജീരിയ, സുഡാൻ, ഇറാക്ക്, മൊറോക്കോ, യെമൻ, ഇന്തോനേഷ്യ, തുനീഷ്യ, ഈജിപ്ത് നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ വിദേശികൾക്ക് ഒരു വർഷത്തേക്ക് അനുവദിച്ചിരുന്ന മൾട്ടിപ്പിൾ എൻട്രി ഫാമിലി വിസിറ്റ് വിസയാണ് ഇപ്പോൾ നിർത്തി വെച്ചിരിക്കുന്നത്. ഹജ്ജിനു മുന്നോടിയായി ആണ് മൾട്ടി വിസകൾ നിർത്തി വെച്ചതെന്ന പ്രചാരണവും നടക്കുന്നുണ്ട്. എന്നാൽ, ഇത്തരം ഒരു കാര്യത്തിലും യാതൊരു വിധ വ്യക്തതയും നിലവിലില്ല എന്നതാണ് വാസ്തവം. ഹജ്ജിനു മുന്നോടി ആയിട്ടാണെങ്കിൽ സിംഗിൾ എൻട്രി ഉൾപ്പെടെ മുഴുവൻ വിസയും നിര്ത്തിവെക്കുകയാണ് വേണ്ടതെന്ന ചോദ്യവും ഉയരുന്നുണ്ട്.

സഊദിവിസകൾ സിംഗിൾ എൻട്രി വിസകൾ: വിശദമായി അറിയാം👇

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക