കനത്ത കാറ്റില്‍ നിലതെറ്റി; ലാൻഡിംഗിനിടെ വിമാനം തലകീഴായി മറിഞ്ഞു – VIDEO

0
1561

ടൊറോന്റോ: കാനഡയില്‍ 80 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം അപകടത്തില്‍ പെട്ടു. ടൊറോന്റോ വിമാനത്താവളത്തില്‍ ലാന്ഡ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് വിമാനം അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മിനിയാപ്പൊളിസില്‍ നിന്ന് വന്ന ഡെല്‍റ്റ എയര്‍ലൈനിന്റെ വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്തുണ്ടായ അതിശക്തമായ കാറ്റാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. 76 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:40 ഓടെ 80 പേരെയും വിമാനത്തിൽ നിന്ന് ഒഴിപ്പിച്ചതായി വൃത്തങ്ങൾ അറിയിച്ചു.  76 യാത്രക്കാരും നാല് ക്രൂ അംഗങ്ങളും ഉണ്ടായിരുന്നുവെന്ന് ഡെൽറ്റ എയർ പ്രസ്താവനയിൽ പറഞ്ഞു. 76 യാത്രക്കാരിൽ 22 പേർ കനേഡിയൻ വംശജരും മറ്റ് യാത്രക്കാർ മറ്റു വിവിധ രാജ്യക്കാരുമാണെന്ന് തിങ്കളാഴ്ച വൈകുന്നേരം നടന്ന വാർത്താ സമ്മേളനത്തിൽ ടൊറന്റോ പിയേഴ്‌സൺ പ്രസിഡന്റ് പറഞ്ഞു,

മഞ്ഞുവീഴ്ച മൂലം വിമാനത്താവളത്തിലെ കാഴ്ചപരിധിയും കുറവായിരുന്നു. വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്ത് നിയന്ത്രണം വിട്ട് റണ്‍വേയില്‍ തലകീഴായി മറിയുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 60 വയസ്സുള്ള ഒരു പുരുഷനും 40 വയസ്സുള്ള ഒരു സ്ത്രീക്കും ഗുരുതരമായ പരിക്കേറ്റതായി പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ, പരിക്കുകളൊന്നും ജീവന് ഭീഷണിയായി കണക്കാക്കുന്നില്ലെന്ന് പീൽ റീജിയണൽ പാരാമെഡിക് സർവീസസ് പറഞ്ഞു.

സംഭവസ്ഥലത്തിന്റെ വീഡിയോയിൽ ഒരു ഡെൽറ്റ വിമാനം തലകീഴായി കിടക്കുന്നതായി കാണിച്ചു വീഡിയോ കാണാം👇

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക