ഇതാണ് KMCC; സമയം ഏകദേശം 12 മണി, ഈ പാതിരാക്ക് വേണ്ട സഹായം കിട്ടുമോ എന്നൊന്നും ഉറപ്പുണ്ടായിരുന്നില്ല, എങ്കിലും പ്രതീക്ഷയോടെ ബന്ധപ്പെട്ടു, പിന്നീട് നടന്നത്……

0
2085

ഇത് പോലെ എത്രയോ ബന്ധുക്കളുടെ കരളുരുകിയ പ്രാർത്ഥനകൾ കാരുണ്യവാനായ റബ്ബ് സ്വീകരിച്ചാൽ അത് മതിയല്ലോ നിങ്ങൾക്ക് സ്വർഗത്തിലേക്ക് ബോര്ഡിങ് പാസ് കിട്ടാൻ…….

ജുബൈൽ: പ്രവാസ ലോകത്ത് നിരവധി സംഘടനകൾ ഉണ്ടെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും ഒരു പടി മുന്നിൽ KMCC തന്നെയാണ് എന്നത് എല്ലാവരുന്നു അംഗീകരിക്കുന്ന കാര്യമാണ്. ഏത് അർദ്ധ രാത്രിയിൽ വിളിച്ചാലും വിളി കേൾക്കാൻ ഒരു KMCC കാരൻ എങ്കിലും ഉബടാകുമെന്നതും വിളിക്കപ്പെടുന്ന ആവശ്യം പരിഹരിക്കാൻ വേണ്ട നടപടികൾ യാതൊരു ലാഭവും പ്രതീക്ഷിക്കാതെ തന്നെ ചെയ്യും എന്നതും അംഗീകരിക്കുന്ന കാര്യവുമാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇത്തരമൊരു സംഭവത്തിന് സാക്ഷിയായത് വ്യക്തമാക്കുകയാണ് വ്യാവസായിക നഗരിയായ ജുബൈലിലെ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാനും സാമൂഹിക സാംസ്കാരിക വേദികളിലെ നിറ സാന്നിധ്യവും ഫാറാബി പെട്രോൾ കെമിക്കൽ കമ്പനിയി ഉന്നത തസ്തികയിൽ ജോലി ചെയ്യുകയും ചെയ്യുന്ന അബ്ദുൽ റഊഫ്. അദ്ദേഹം കഴിഞ്ഞ ദിവസം ഫെസ്ബുക്ക് പേജിൽ പങ്ക് വെച്ച കാര്യം ഏതൊരു Kmcc പ്രവർത്തകനും അഭിമാനം നൽകുന്നതാണ്. അദേഹത്തിന്റെ പോസ്റ്റ് വായിക്കാം👇.

ജിദ്ദ KMCC ക്ക് നന്ദിപൂർവ്വം!

ഇന്നലെ (15 Feb 2025) ശനിയാഴ്ച  രാത്രി ഏകദേശം പതിനൊന്നര സമയത്താണ് ഖത്തറിൽ നിന്നും എന്റെ ബന്ധു യാസറിന്റെ ഫോൺ വരുന്നത്. വായനാടിൽ നിന്നും വന്ന ഉംറ ഗ്രൂപ്പിലെ 80 വയസ്സായ ഒരു ഉമ്മാമ്മ, തിരിച്ചു പോകാൻ ജിദ്ദ എയർപോർട്ടിൽ എത്തിയപ്പോൾ കുഴഞ്ഞു വീണു മരണപ്പെട്ടെന്നും, അടിയന്തിരമായി സഹായം വേണമെന്നുമായിരുന്നു ആവശ്യം. ഉംറ ഗ്രൂപ്പിലെ ബാക്കിയെല്ലാരും എമിഗ്രേഷൻ കഴിഞ്ഞു എയർപോർട്ടിന്റെ ഉള്ളിലാണെന്നും, മയ്യിത്തിന്റെ കൂടെ നാട്ടിൽ നിന്നും വന്ന മകൻ മാത്രമാണെന്നും അറിഞ്ഞു.

ഇത്തരം ഘട്ടത്തിൽ രണ്ടാമതൊന്നാലോചിക്കാതെ മനസ്സിൽ വരുന്ന പേര് KMCC യുടേതാണല്ലോ. ഞാൻ ദൂരെ ജുബൈലിലാണെന്നും, നേരിട്ട് എനിക്കൊന്നും ചെയ്യാൻ കഴിയില്ലെന്നും, പക്ഷെ പേടിക്കേണ്ട ജിദ്ദയിലെ KMCC യെ അറിയിച്ചു വേണ്ടതൊക്കെ ചെയാമെന്നും പറഞ്ഞു അവരെ സമാധാനിപ്പിച്ചു.

സമയം ഏകദേശം 12 മണി ആയിരുന്നു. ഈ പാതിരാക്ക് വേണ്ട സഹായം കിട്ടുമോ എന്നൊന്നും ഉറപ്പുണ്ടായിരുന്നില്ല. എങ്കിലും പ്രതീക്ഷയോടെ എന്റെ നാട്ടുകാരനും ജിദ്ദ കെഎംസിസി പ്രവർത്തകനുമായ ജബ്ബാർ മാതമംഗലത്തെ വിളിച്ചു കാര്യം പറഞ്ഞു. വേണ്ടത് ചെയാമെന്നു മൂപ്പരുടെ എളിയ മറുപടി. അല്പം കഴിഞ്ഞപ്പോൾ തന്നെ സകരിയ സാഹിബ് (കണ്ണൂർ ജില്ലാ KMCC സെക്രട്ടറി) വിളിച്ചു വിവരങ്ങൾ അന്വേഷിച്ചു. ഉംറ ഗ്രൂപ് അമീറിന്റെ നമ്പറും കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം വീണ്ടും വിളിച്ചിട്ടു പറഞ്ഞു ജിദ്ദ KMCC വെൽഫെയർ വിങ്ങിന്റെ കൺവീനർ നൗഫൽ സാഹിബിന്റെ നേതൃത്വത്തിലുള്ള ടീം എയർപോർട്ടിലേക്ക് പോയിട്ടുണ്ടെന്നും, ഒരു പത്തു മിനുട്ടിനുള്ളിൽ അവിടെ എത്തുമെന്നും! എനിക്ക് പൂർണമായും സമാധാനമായില്ല, കാരണം ഉംറ ടീമിന്റെ അമീർ ബോർഡിങ് എടുത്തു എമിഗ്രേഷനിലേക്ക് പോകാതെ കാത്തിരിക്കുകയാണ്. അല്പം വൈകിയാൽ ഫ്ലൈറ്റിന്റെ സമയമാകും. മയ്യിത്തിന്റെ മകൻ കൂടയുണ്ടെങ്കിലും, മകന്റെ ഭാര്യ എയർപോർട്ടിൽ എവിടെയോ മിസ്സിംഗ് ആണ്. ബോർഡിങ്  എടുത്തിട്ടില്ല, കൌണ്ടർ ക്ലോസ് ചെയ്തിട്ടുമുണ്ട്.

പറഞ്ഞത് പോലെ പത്തു മിനുട്ടിനുള്ളിൽ തന്നെ വെൽഫെയർ ടീം എയർപോര്ടിലെത്തി. അമീറിനെ കാണുകയും, മകന്റെ ഭാര്യയെ കണ്ടെത്തി, എയർലൈൻസ് അധികൃതരോട് സംസാരിച്ചു ബോര്ഡിങ്  ഇഷ്യൂ ചെയ്തു കൊടുക്കുകയും ചെയ്തു. ബാക്കിയുള്ള കാര്യങ്ങളൊക്കെ അദ്ഭുതകരമായ രീതിയിലാണ് ടീം കൈകാര്യം ചെയ്തത്. നാട്ടിലുള്ള ബന്ധുക്കളെ ചേർത്ത് ഒരു whatsapp ഗ്രൂപ്പുണ്ടാക്കി എല്ലാം കോർഡിനേറ്റ് ചെയ്തു. ബന്ധുക്കളുടെ ആഗ്രഹപ്രകാരം ജിദ്ദയിൽ തന്നെ മയ്യിത് ഖബറടക്കാനും തീരുമാനിച്ചു.

ഇന്ന് ഞായറാഴ്ച ഉച്ച ആകുമ്പോഴേക്ക് തന്നെ മറമാടാനുള്ള എല്ലാ കാര്യങ്ങളും പൂർത്തിയായിരിക്കുന്നു. സുബൈർ സാഹിബ് എംബസിയിൽ നിന്നുള്ള NOC യും ബാക്കിയുള്ള പെര്മിഷനുകളുമെല്ലാം വളരെ വേഗത്തിലാണ് ശരിയാക്കിയത്. വെൽഫെയർ വിങ് ചെയർമാൻ മുഹമ്മദ് കുട്ടി പാണ്ടിക്കാടും, വയനാട് ജില്ലാ സെക്രട്ടറി റസാഖ് സാഹിബുമെല്ലാം കാര്യങ്ങൾക്ക് സൗമ്യമായി മേൽനോട്ടം വഹിച്ചു. വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ ജനാസ പരിപാലിച്ചു. അസർ നിസ്‍കാരത്തിനു ശേഷം ജിദ്ദ റുവൈസിലെ മക്ബറയിൽ, മകന്റെയും മറ്റു നാട്ടുകാരുടെയും കെഎംസിസി പ്രവർത്തകരുടെയും സാനിധ്യത്തിൽ, വളരെ നല്ല നിലയിൽ തന്നെ ഖബറടക്കം പൂർത്തിയാക്കി, അൽഹംദുലില്ലാഹ്.

ഒരു പാതിരാവിൽ എത്തിയ സഹായാഭ്യര്ഥനയുടെ പിറകിൽ രാത്രി മുഴുവൻ ഉറക്കമിളച്ചു, ആ ഉമ്മാമയുടെ മയ്യിത്തിനെ സ്വന്തം മാതാവിന്റെ മയ്യിത്തിനെ പോലെ പരിഗണിച്ചു, പുണ്യങ്ങൾ വാരിക്കൂട്ടിയ ജിദ്ദ കെഎംസിസി വെൽഫെയർ വിങ് പ്രവർത്തകരെ, നിങ്ങളോടെങ്ങനെയാണ് നന്ദി പറഞ്ഞു തീർക്കുക? ആ ഉമ്മാമയുടെ എല്ലാ ബന്ധുമിത്രാദികളും നിങ്ങൾക്ക് വേണ്ടി ഉള്ളുരുകി പ്രാർത്ഥിക്കുകയാണ്. ഇത് പോലെ എത്രയോ ബന്ധുക്കളുടെ കരളുരുകിയ പ്രാർത്ഥനകൾ കാരുണ്യവാനായ റബ്ബ് സ്വീകരിച്ചാൽ അത് മതിയല്ലോ നിങ്ങൾക്ക് സ്വർഗത്തിലേക്ക് ബോര്ഡിങ് പാസ് കിട്ടാൻ. ആമീൻ!

NB: ഇതിൽ ജബ്ബാറിനെ ഒഴികെ ആരെയും എനിക്ക് നേരിട്ട് പരിചയമില്ല. ഫോണിലൂടെയും ഗ്രൂപിലെയും അറിഞ്ഞ പേരുകളാണ് പരാമർശിച്ചത്. വേറെയും ഒരുപാട് ആൾക്കാർ  ഉറക്കമിളച്ചിട്ടുണ്ടാകും. എനിക്ക് പേരറിയില്ലെങ്കിലും അല്ലാഹുവിന് അറിയാമല്ലോ.

അബ്ദുൽ റൗഫ്
ജുബൈൽ, സൗദി അറേബ്യ

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക