Friday, 14 February - 2025

ഡല്‍ഹി തിരഞ്ഞെടുപ്പ്; ബിജെപിക്ക് മുന്‍തൂക്കം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. മിക്ക എക്‌സിറ്റ് പോളുകളും ബിജെപിക്കാണ് മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്. ചാണക്യയുടെ എക്‌സിറ്റ് പോളില്‍ ബിജെപിക്ക് 39 മുതല്‍ 44 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചിക്കുന്നു. ആംആദ്മിക്ക് 25 മുതല്‍ 28 വരെയും കോണ്‍ഗ്രസിന് 2 മുതല്‍ മൂന്ന് സീറ്റ് വരെയും ലഭിക്കുമെന്നും ചാണക്യ പ്രവചിക്കുന്നു.

മാട്രിസെയുടെ പ്രവചനത്തിലും ബിജെപിക്കാണ് മുന്‍തൂക്കം. ബിജെപി 35 മുതല്‍ 40 വരെ സീറ്റ് ലഭിക്കുമെന്നാണ് മാട്രിസെയുടെ പ്രവചനം. ആംആദ്മി 32 മുതല്‍ 37 സീറ്റുവരെ നേടുമെന്നും മാട്രിസെ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് ലഭിക്കുന്നതാകട്ടെ ഒരു സീറ്റും. പി മാര്‍ക് സര്‍വേ പ്രകാരം ബിജെപിക്ക് 40 സീറ്റും ആംആദ്മിക്ക് 30 സീറ്റും ലഭിക്കും.

Most Popular

error: