Friday, 14 February - 2025

പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു

ദുബൈ: പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. പാലക്കാട് പട്ടാമ്പി സ്വദേശി കുറിയാത്തുതൊടിയിൽ മുഹമ്മദ് ഷാഫി(39)യാണ് മരിച്ചത്. ദുബൈ ഇന്റർനാഷനൽ സിറ്റിയിലെ ഷക്ലാൻ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്നു.

ദിവസങ്ങൾക്ക് മുമ്പ് കുഴഞ്ഞുവീണ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: അബൂബക്കർ. മാതാവ്: ആയിഷ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: