ക്രിസ്മസ്-ന്യൂഇയർ ബംപർ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ടിക്കറ്റ് നമ്പർ XD387132ന് ആണ്. കണ്ണൂരിൽ നിന്നുള്ള ലോട്ടറി ഏജൻ്റ് അനീഷാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിൽപന നടത്തിയത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. 47 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്.
മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം ഓരോ പരമ്പരകളിലും മൂന്നു വീതം എന്ന ക്രമത്തിൽ 30 പേർക്ക് ലഭിക്കും. നാലാം സമ്മാനം ഓരോ പരമ്പരകളിലും രണ്ട് എന്ന ക്രമത്തിൽ മൂന്ന് ലക്ഷം രൂപ വീതം 20 പേർക്ക് ലഭിക്കും. അഞ്ചാം സമ്മാനം ഓരോ പരമ്പരകളിലും രണ്ടു വീതം എന്ന രീതിയിൽ 20 പേർക്ക് രണ്ടു ലക്ഷം വീതം ലഭിക്കും.
ആറാം സമ്മാനം 5000 രൂപ വീതം പരമാവധി 27,000 പേർക്കും ഏഴാം സമ്മാനം 2000 രൂപ വീതം പരമാവധി 48,600 പേർക്കുമാണ് കിട്ടുക. എട്ടാം സമ്മാനം 1000 രൂപ വീതം പരമാവധി 97,200 പേർക്കും ഒൻപതാം സമ്മാനം 500 രൂപ വീതം പരമാവധി 2,43,000 പേർക്കും പത്താം സമ്മാനം 400 രൂപ വീതം പരമാവധി 2,75,400 പേർക്കും ലഭിക്കും. ഒന്നാം സമ്മാനം നേടുന്ന നമ്പറിന്റെ മറ്റ് ഒൻപത് സീരിസുകൾക്ക് 1,00,000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.