Friday, 14 February - 2025

സഊദിയിൽ ചുരത്തിൽ 800 മീറ്റർ മുകളിൽ നിന്ന് കാർ താഴേക്ക് പതിച്ചു, മൂന്ന് പേർക്ക് ദാരുണാന്ത്യം

റിയാദ്: സഊദിയിൽ 800 മീറ്റർ മുകളിൽ നിന്ന് കാർ താഴേക്ക് പതിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. അസീറിലെ ചുരത്തിൽ നിന്നാണ് വാഹനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചത്. അസീർ മേഖലയിലെ അഖബത്ത് ഹബു റോഡിൽ തിങ്കളാഴ്ച രാവിലെയാണ് അപകടം.

അബഹ നഗരത്തിൻ്റെ പടിഞ്ഞാറൻ മലനിരകളെ 9 കിലോമീറ്റർ നീളമുള്ള വാദി മറാബയുമായി ബന്ധിപ്പിക്കുന്നതിനാൽ അസീർ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിലൊന്നാണ് അഖബത്ത് ഹബു റോഡ്. ഇവിടെയാണ് അപകടം നടന്നത്.

അതേസമയം, മരണപെട്ട ആളുകളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇവർ ഏത് രാജ്യക്കാർ ആണെന്നും വ്യക്തമായിട്ടില്ല.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: