Friday, 14 February - 2025

സഊദിയിൽ ഇന്ത്യക്കാരനെയും രണ്ട് പാകിസ്ഥാനികളെയും വധശിക്ഷക്ക് വിധേയരാക്കി

റിയാദ്: മയക്ക് മരുന്ന് കേസുകളിൽ പ്രതികളായ ഒരു ഇന്ത്യക്കാരനെയും രണ്ട് പാകിസ്ഥാനികളെയും റിയാദിൽ വധ ശിക്ഷക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റിയാദ് ഏരിയയിൽ മയക്ക് മരുന്ന് സ്വീകരിച്ച കുറ്റത്തിനാണ് ഇന്ത്യക്കാരനായ ഖാലിദ് അലിയെ വധ ശിക്ഷക്ക് വിധേയനാക്കിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക


സഊദിയിലേക്ക് മയക്ക് മരുന്ന് കടത്തിയ കുറ്റത്തിനാണ് രണ്ട് പാകിസ്ഥാനികളെ വധ ശിക്ഷക്ക് വിധേയരാക്കിയത്. വധശിക്ഷാ വിധിയെ ഉന്നത കോടതികൾ ശരി വെക്കുകയും ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ചെയ്‌തതിനെത്തുടർന്ന് പ്രതികളുടെ വധ ശിക്ഷ നടപ്പാക്കിയതായി മന്ത്രാലയം വ്യക്തമാക്കി.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് മയക്കുമരുന്ന് കടത്ത് പ്രതികളായ ഏഴു സ്വദേശികള്‍ക്ക് മക്ക പ്രവിശ്യയില്‍ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. സഊദിയിലേക്ക് ഹശീശ് ശേഖരം കടത്തിയ മുബാറക് ബിന്‍ മബ്ഖൂത്ത് ബിന്‍ മുബാറക് അല്‍സൈഅരി, മബ്ഖൂത്ത് ബിന്‍ അലി ബിന്‍ അബ്ദുല്ല അല്‍സൈഅരി, മാനിഅ് ബിന്‍ മുഹമ്മദ് ബിന്‍ ഹമദ് അല്‍യാമി, മുഹമ്മദ് ബിന്‍ അലി ബിന്‍ മുഹമ്മദ് ആലുമഅ്‌റൂഫ് അല്‍സൈഅരി, ഖായിദ് ബിന്‍ അലി ബിന്‍ അബ്ദുല്ല അല്‍കര്‍ബി, മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ മുഹമ്മദ് അല്‍സൈഅരി, സാലിം ബിന്‍ ഖദ്ആന്‍ ബിന്‍ സാലിം അല്‍സൈഅരി എന്നിവര്‍ക്കാണ് ശിക്ഷ നടപ്പാക്കിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: