Friday, 14 February - 2025

ട്രംപിന്റെ നികുതി യുദ്ധം, തകർന്നടിഞ്ഞത് ഇന്ത്യൻ രൂപ;  ഒരു റിയാലിന് 23.22 ഇന്ത്യൻ രൂപ

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്. 41 പൈസയാണ് താഴ്ന്നത്. ഇന്നത്തെ രൂപയുടെ മൂല്യം ഡോളറിനെതിരെ 87.16 ഇന്ത്യൻ രൂപ എന്നാണ് ഇന്നത്തെ നിരക്ക്. ഇന്നു മാത്രം 54 പൈസയാണ് ഇടിഞ്ഞു. ഓഹരി വിപണിയിലും കടുത്ത നഷ്‌ടം നേരിട്ടു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്‌സ്‌ 731.91 പോയിന്റ് ഇടിഞ്ഞപ്പോൾ നിഫ്റ്റി 205 പോയന്റാണ് ഇടിഞ്ഞത്.

യുഎസ് പ്രസിഡന്റിൻറെ തീരുവ വർദ്ധനവിനെ പിന്നാലെയാണ് ഇന്ത്യൻ രൂപ റെക്കോർഡ് തകർച്ചയിലെത്തിയത്. ട്രംപ് പ്രഖ്യാപിച്ച പുതിയ നികുതി ആഘാതത്തിൽ തകർന്നടിഞ്ഞ് ഇന്ത്യൻ രൂപയെതിയതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്കാണ് താഴ്ന്നത്.
ഓഹരി വിപണിയിലും ഇടിവുണ്ടായി.

ഇന്ത്യൻ രൂപ കൂപ്പു കുത്തിയതോടെ ഗൾഫ് വിനിമയ നിരക്കും ചരിത്ര ഉയർച്ചയിലേക്കാണ് പോകുന്നത്. ഒരു റിയാലിന് 23.22 എന്നാണ് ഇന്നത്തെ നിരക്ക്. ഇതും ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കുകളിലൊന്നാണ്

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: