Friday, 14 February - 2025

സുരേഷ് ഗോപി രാജവാഴ്ചക്കാലത്ത് മന്ത്രിയാകേണ്ട വ്യക്തി: മന്ത്രി വി. ശിവൻകുട്ടി

ദളിത് വിഭാഗത്തെ ആക്ഷേപിച്ച കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ആ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ദളിത് വിഭാഗത്തെ ആക്ഷേപിച്ചത് വഴി സുരേഷ് ഗോപിയുടെ ചാതുർവർണ്ണ്യ മനസ് വെളിപ്പെട്ടു. ഒരു ഖേദപ്രകടനം കൊണ്ട് മാത്രം തീരുന്നതല്ല ഇത്. രാജ വാഴ്ചക്കാലത്ത് മന്ത്രി ആകേണ്ട വ്യക്തിയാണ് സുരേഷ് ഗോപി. പ്രധാനമന്ത്രി ഇടപെട്ട് അദ്ദേഹത്തെ സ്ഥാനത്തു നിന്നും മാറ്റണമെന്നും വി. ശിവൻകുട്ടി വാ‍ർത്താക്കുറിപ്പിൽ പ്രതികരിച്ചു.

കേന്ദ്രമന്ത്രി ജോർജ് കുര്യൻറെ സംസ്ഥാനത്തിനെതിരായ വിവാദപ്രസ്താവനയിൽ കേരളത്തിന്റെ വികസനത്തെപ്പറ്റി സാമാന്യ ധാരണയില്ലാത്ത വ്യക്തിയാണ് ജോർജ് കുര്യനെന്ന് വി. ശിവൻകുട്ടി പ്രതികരിച്ചു. കേന്ദ്ര ഫണ്ട് കേന്ദ്ര സഹമന്ത്രിയുടെ സ്വകാര്യ സ്വത്തല്ല. ജോർജ് കുര്യൻറെ നിലപാട് ഏറ്റവും പ്രതിഷേധാർഹം. പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് അപേക്ഷിക്കണമെന്നും ശിവൻകുട്ടി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Most Popular

error: