Friday, 14 February - 2025

ഉംറ വിസയിൽ എത്തുന്നവർ ശ്രദ്ധിക്കുക!, ഇനി 90 ദിവസം സഊദിയിൽ പറ്റില്ല; മടങ്ങേണ്ട അവസാന തീയതി വെളിപ്പെടുത്തി അധികൃതർ

കോഴിക്കോട്: ഹജ്ജ് സീസണിന്റെ ഭാഗമായി ഉംറ കാലാവധി ചുരുക്കി. ഇതോടെ ഇനി മുതൽ സഊദിയിൽ ഉംറ വിസയിൽ എത്തുന്നവർ മൂന്ന് മാസം (90 ദിവസം) കാലാവധി എന്ന് കണക്കാക്കാതെ പ്രസ്തുത ദിവസം മുമ്പ് നാട്ടിലേക്ക് മടങ്ങണം. ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി എല്ലാ വർഷവും സമാനമായ നിയന്ത്രണം സഊദി അറേബ്യ ഏർപ്പെടുത്താറുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഏപ്രിൽ 29 വരെ മാത്രമേ ഉംറ വിസക്കാർക്ക് സഊദിയിൽ പരമാവധി കഴിയാനുള്ള അനുമതിയുള്ളൂ എന്നാണ് ഇപ്പോൾ ഇഷ്യു ചെയുന്ന ഉംറ വിസകളിൽ അധികൃതർ രേഖപ്പെടുത്തുന്നത്. സാധാരണ നിലയിൽ ഒരു ഉംറ വിസക്ക് 90 ദിവസം വരെ കാലാവധി ഉണ്ടെങ്കിലും പുതിയ സാഹചര്യത്തിൽ സഊദിയിൽ പ്രവേശിച്ച് 90 ദിവസം ആകുന്നതിനു മുമ്പ് ഏപ്രിൽ 29 ആയാൽ തീർത്ഥാടകൻ ഏപ്രിൽ 29 ഓടെ സഊദി വിടണം.

ഉംറ വിസയിൽ 90 ദിവസ കാലാവധി പൂർത്തിയാകാൻ ദിവസങ്ങൾ ബാക്കിയുണ്ടെങ്കിലും ഏപ്രിൽ 29 നു ശേഷം സഊദിയിൽ ഉംറ വിസക്കാർ കഴിയാൻ പാടില്ല എന്ന് സാരം. ഇങ്ങനെ തങ്ങുന്നവർക്ക് പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ നേരിടേണ്ടി വരും.

മാത്രമല്ല, ഇപ്പോൾ ഇഷ്യു ചെയ്യുന്ന ഉംറ വിസകളിൽ സഊദിയിലേക്ക് പ്രവേശിക്കേണ്ട അവസാന തീയതിയും വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ 13 ആണ് സഊദിയിലേക്ക് പ്രവേശിക്കേണ്ട അവസാന തീ്യതി. ഇങ്ങനെ സഊദിയിലേക്ക് വരുന്ന ഉംറ വിസക്കാരും ഏപ്രിൽ 29 ഓടെ സഊദി വിടണം.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: