Friday, 14 February - 2025

VIDEO | സിലിണ്ടറുകളുമായി സഞ്ചരിച്ച ട്രക്കിന് തീപിടിച്ചു; തലസ്ഥാനത്ത് വന്‍ സ്ഫോടനം

ന്യൂഡല്‍ഹി: ഗാസിയാബാദിന് സമീപം ഗ്യാസ് സിലിണ്ടറുകളുമായി സഞ്ചരിച്ച ട്രക്കിന് തീപ്പിടിച്ച് വന്‍ സ്‌ഫോടനം. ഡല്‍ഹി വസീറാബാദ് റോഡില്‍ ഭോപുര ചൗകിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സമീപത്തെ ഒരു വീടിനും ഗോഡൗണിനും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വലിയ സ്‌ഫോടനത്തിന്റെ ശബ്ദം മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ വരെ കേട്ടിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഏകദേശം നൂറോളം സിലിണ്ടറുകള്‍ ട്രക്കിലുണ്ടായിരുന്നുവെന്നാണ് സംഭവത്തെ കുറിച്ച് പോലീസ് പറഞ്ഞത്. ശബ്ദം കേട്ട് അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തിയിരുന്നെങ്കിലും സിലിണ്ടറുകള്‍ തുടര്‍ച്ചയായി പൊട്ടിത്തെറിക്കുന്നതിനാല്‍ ട്രക്കിന്റെ സമീപത്തേക്ക് പോകാന്‍ സാധിച്ചില്ലെന്ന് ചീഫ് ഫയര്‍ ഓഫീസര്‍ രാഹുല്‍ കുമാര്‍ പറഞ്ഞു.

സ്ഥലത്തെ തീ പിന്നീട് നിയന്ത്രണവിധേയമാക്കി. എങ്ങനെയാണ് ട്രക്കിന് തീപിടിച്ചത് കണ്ടെത്താനായിട്ടില്ല. ‘‘രണ്ടു മൂന്നു വീടുകളിലേക്കും ചില വാഹനങ്ങളിലേക്കും തീ പടർന്നു. തീ പൂർണമായും അണച്ചുകഴിഞ്ഞു.’’– അദ്ദേഹം പറഞ്ഞു. നൂറിലധികം സിലിണ്ടറുകൾ ട്രക്കിൽ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സമീപത്തെ വീടുകൾ പൊലീസ് ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

വീഡിയോ 1

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: