Friday, 14 February - 2025

എയർ കണ്ടീഷനിംഗ് സിസ്റ്റം തകരാറിലായി, ഒമാൻ എയർ വിമാനം എട്ട് മണിക്കൂറിന് ശേഷം റദ്ദാക്കി; വിയർത്തു കുളിച്ച് സഹികെട്ട് യാത്രക്കാർ

ഹൈദരാബാദിലെ രാജീവ് ഗാന്ധി  അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും മസ്കറ്റിലേക്ക് പോകേണ്ടിയിരുന്ന ഒമാന്‍ എയറിന്‍റെ ഡബ്യുവൈ 232  വിമാനം എട്ട് മണിക്കൂറിന് ശേഷം റദ്ദാക്കി. ഇതുവരെ വിമാനത്തില്‍ ഇരുന്ന യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്ത്. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെ പറന്നുയരേണ്ട വിമാനം വൈകിയതോടെ പല യാത്രക്കാര്‍ക്കും ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

യാത്രക്കാർ കയറിയ ശേഷം വിമാനത്തിന്‍റെ എയർ കണ്ടീഷനിംഗ് സിസ്റ്റം തകരാറിലായതിനെ തുടർന്ന് വിമാനം മൂന്ന് നാല് മണിക്കൂര്‍ വൈകി. ഇതോടെ വിമാനത്തിലെ മിക്ക യാത്രക്കാര്‍ക്കും ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകൾ പറയുന്നു. പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും ഒന്നും വിജയം കണ്ടില്ല. ഇതേ തുടർന്ന് രാത്രി പത്ത് മണിയോടെ വിമാനം റദ്ദാക്കിയതായി വിമാന അധികൃതര്‍ യാത്രക്കാരെ അറിയിക്കുകയായിരുന്നു.

അപ്പോഴേക്കും വിമാനം ഷെഡ്യൂൾ ചെയ്തിരുന്ന സമയം കഴിഞ്ഞ് എട്ട് മണിക്കൂര്‍ കഴിഞ്ഞിരുന്നു. ഇത്രയും വൈകി വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അതേസമയം ഒമാന്‍ എയർ അധികൃതര്‍ സംഭവത്തെ കുറിച്ച് ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിട്ടില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. തങ്ങൾക്ക് നേരിട്ട അസൌകര്യത്തിനും അസ്വസ്ഥതയ്ക്കും റീഫണ്ടുകളോ നഷ്ടപരിഹാരമോ നല്‍കാന്‍ വിമാന അധികൃതർ തയ്യാറായിട്ടില്ലെന്നും യാത്രക്കാർ ആരോപിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: