കൂത്താട്ടുകുളം: നഗരസഭയിലെ വനിതാ കൗൺസിലറായ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർ പിടിയിൽ. ചെള്ളയ്ക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ.വി.മോഹൻ (40), കൂത്താട്ടുകുളം ടൗൺ ബ്രാഞ്ച് അംഗം ടോണി ബോബി (34), ചെള്ളയ്ക്കപ്പടി ബ്രാഞ്ച് അംഗം റിൻസ് വർഗീസ് (42), പൈറ്റക്കുളം ബ്രാഞ്ച് അംഗം സജിത്ത് എബ്രഹാം (40), എന്നിവരാണ് പിടിയിലായത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കേസിൽ കൂടുതൽ സിപിഎം പ്രവർത്തകരെ വരും ദിവസങ്ങളിൽ പിടികൂടുമെന്നാണ് സൂചന. കൂത്താട്ടുകുളം നഗരസഭ ഭരിക്കുന്ന എൽഡിഎഫ് ഭരണ സമിതിക്കെതിരെ ശനിയാഴ്ച അവിശ്വാസം ചർച്ചയ്ക്ക് എടുക്കാനിരിക്കെയാണു കലാ രാജുവിനെ സിപിഎം പ്രവർത്തകർ ചേർന്ന് കടത്തിക്കൊണ്ടു പോയത്. കലാ രാജു യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്യാനിരുന്നതാണ്. ഇതിനിടെയാണ് നഗരസഭ ചെയർപഴ്സന്റെ ഔദ്യോഗിക വാഹനത്തിൽനിന്നു കൗൺസിലറെ കടത്തിക്കൊണ്ടുപോയെന്ന പരാതി ഉയർന്നത്.
ശനിയാഴ്ചയാണ് എൽ.ഡി.എഫ്. ഭരിക്കുന്ന കൂത്താട്ടുകുളം നഗരസഭയിൽ യു.ഡി.എഫ്. നൽകിയ അവിശ്വാസപ്രമേയത്തിന്മേലുള്ള ചർച്ചയിൽ പങ്കെടുക്കാനെത്തിയ സ്വന്തം കൗൺസിലറെ സി.പി.എം. പ്രവർത്തകർ തട്ടിക്കൊണ്ടുപോയതായി ആരോപണം ഉയരുന്നത്. സി.പി.എം. ഏരിയ കമ്മിറ്റി ഓഫീസിലെത്തിച്ച കൗൺസിലർ കലാ രാജുവിനെ പിന്നീട് പ്രവർത്തകർതന്നെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നീട്, സി.പി.എം. പ്രവർത്തകർ തന്നെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കലാ രാജു തന്നെ രംഗത്തെത്തി. വാഹനത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. പൊതുജനമധ്യത്തിലാണ് ഈ സംഭവങ്ങൾ നടന്നത്. കാറിന്റെ ഡോറിനിടയിൽ കുരുങ്ങിയ കാല് എടുക്കാൻ കഴിഞ്ഞില്ല. വേദനകൊണ്ട് പുളഞ്ഞപ്പോഴും ഡോർ തുറന്ന് കാലെടുക്കാൻ അനുവദിച്ചില്ല. ആശുപത്രിയിൽ പോകണമെന്നും മക്കളെ കാണണമെന്നും ആവശ്യപ്പെട്ടപ്പോൾ ഏരിയ സെക്രട്ടറിയുടെ അനുവാദം വേണമെന്നായിരുന്നു മറുപടിയെന്നും കല ആരോപിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക