Monday, 10 February - 2025

34 വർഷത്തെ പ്രവാസം; കൊമ്പം മുഹമ്മദ്  അൻവരി നാട്ടിലേക്ക്, യാത്രയയപ്പ് നൽകി

ജിദ്ദ: 34  വർഷത്തെ പ്രവാസ ജീവിതത്തിന്  ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഐ സി എഫ് ജിദ്ദ സെൻട്രൽ സർവീസ് വെൽഫെയർ പ്രസിഡണ്ടും പാലക്കാട് ജാമിഅ ഹസനിയ്യ, സാന്ത്വനം പാലക്കാട് ജില്ല  എന്നിവയുടെ ജിദ്ദയിലെ മുഖ്യ കാര്യദർശിയുമായ  കൊമ്പം മുഹമ്മദ് അൻവരിക്ക് ഹസനിയ്യ ജിദ്ദ കമ്മിറ്റിയുടെയും ഐ സി എഫ് വസീരിയ്യ  സെക്ടറിന്റെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ജിദ്ദയിലെ പ്രശസ്തമായ കമ്പനിയിൽ എച്ച് ആർ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്ന മണ്ണാർക്കാട് കൊമ്പം സ്വദേശിയായ മുഹമ്മദ് അൻവരി ജിദ്ദയിലെ ജീവകാരുണ്യ സാന്ത്വന പ്രവർത്തനങ്ങളിലും എസ്  വൈ എസ്, ഐ സി എഫ്, സാന്ത്വനം പാലക്കാട്, ജാമിഅഹസനിയ്യ സഊദി ചാപ്റ്റർ എന്നിവയുടെ നേതൃരംഗത്തും  സജീവമായിരുന്നു. പ്രാസ്ഥാനിക രംഗത്ത്  നിസ്വാർത്ഥ സേവനത്തിലൂടെ ഐ സി എഫ് യൂണിറ്റ് സെക്ടർ, സെൻട്രൽ ഘടകങ്ങളിൽ  കർമ്മ നിരതമായ, മാതൃകാ പ്രവർത്തനത്തിനുടമയായ അദ്ദേഹം പ്രവാസ ഭൂമികയിൽ കഴിഞ്ഞ മൂന്നര പതിറ്റാണ്ട് പ്രസ്ഥാനത്തിന്റെ വളർച്ചക്ക് നിസ്തുലമായ സംഭാവനകൾ അർപ്പിച്ച ചാരിതാർഥ്യത്തോടെയാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നത്.

ഷറഫിയ്യ മഹബ്ബ സ്‌ക്വയറിൽ സയ്യിദ് ശിഹാബ് തങ്ങൾ കൊടക്കാടിന്റെ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് ഷാഹുൽ ഹമീദ് ഹാജി വല്ലപ്പുഴ  ഉത്‌ഘാടനം ചെയ്തു. സിറാജുദ്ധീൻ ഹാജി നാട്യ മംഗലം, അബ്ദുൾ റഷീദ് അൽഹസനി ആലത്തൂർ, മൻസൂർ മാസ്റ്റർ മണ്ണാർക്കാട്, മൻസൂർ ചുണ്ടമ്പറ്റ,  ബഷീർ കോട്ടോപ്പാടം, ജാബിർ നഈമി, ഹനീഫ സഖാഫി തൃക്കടീരി, അബ്ദുൽ കരീം അലനല്ലൂർ    തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് അൻവരി മറുപടി പ്രസംഗം നടത്തി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: