Tuesday, 14 January - 2025

സഊദി വിസ സ്റ്റാമ്പിങ്:  കോഴിക്കോട്ടും കൊച്ചിയിലും പരീക്ഷ കേന്ദ്രം പരിഗണിക്കുമെന്ന് സഊദി അംബാസിഡർ

ഹാരിസ് ബീരാൻ എം.പിയുമായി നൽകിയ നിവേദന, കൂടികാഴ്ചയിലാണ് സഊദി അംബാസിഡർ ഇക്കാര്യം അറിയിച്ചത്

ന്യൂഡൽഹി: പ്രഫഷണൽ വെരിഫിക്കേഷൻ പ്രോഗ്രാം നിർബന്ധമാക്കി കഴിഞ്ഞ ദിവസം സൗദി ഗവണ്മെന്റ് പുറപ്പെടുവിച്ച സർക്കുലർ പ്രകാരം സൗദിയിൽ സ്കിൽ ബേസ്ഡ് ജോലിക്കുവേണ്ടിയുള്ള വിസ ലഭിക്കാൻ ആവശ്യമായ ടെസ്റ്റുകൾ നടത്തുന്ന കേന്ദ്രം കോഴിക്കോട്ടും കൊച്ചിയിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹാരിസ് ബീരാൻ എം.പി ഇന്ത്യയിലെ സൗദി അംബാസിഡറുടെ ചുമതല വഹിക്കുന്ന റിയാദ് അൽ കഅബിയുമായി കൂടിക്കാഴ്ച നടത്തി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വ്യത്യസ്ഥമായ സ്കിൽ ബേസ്ഡ് ജോലികൾക്കനുസരിച്ചുള്ള പ്രഫഷണൽ വെരിഫിക്കേഷൻ പ്രോഗ്രാം മുഖേനയുള്ള സ്കിൽ ടെസ്റ്റ്‌ റിപ്പോർട്ട്‌ ലഭിക്കുന്നതിനുള്ള സെന്ററുകളിൽ അധികവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണുള്ളത്. എന്നാൽ വിസക്കുള്ള അപേക്ഷകൾ കൂടുതലും കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നായിരിക്കെ കേരളത്തിലെ കോഴിക്കോടും കൊച്ചിയിലുമടക്കം ദക്ഷിണേന്ത്യയിൽ ടെസ്റ്റിംഗ് സെന്ററുകൾ ആരംഭിക്കണമെന്നും ഹാരിസ് ബീരാൻ ആവശ്യപ്പെട്ടു.

വളരെ പ്രയാസപ്പെട്ടാണ് സാധാരണക്കാരായ ഉദ്യോഗാർഥികൾ അനുകൂല റിപ്പോർട്ടുകൾക്ക് വേണ്ടി ഓടിനടക്കുന്നതെന്നും ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി. നിലവിൽ കേരളത്തിലുള്ള ഉദ്യോഗാർഥികൾ രണ്ടു ദിവസത്തിലധികം ട്രെയിൻ യാത്ര ചെയ്താണ് നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലെ പരീക്ഷാ സെന്ററുകളിൽ എത്തുന്നത്.

സാമ്പത്തികമായും ഭാഷപരമായുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനും അതത് റീജ്യനുകൾ കേന്ദ്രീകരിച്ച് എല്ലാ മേഖലയിലുമുള്ള ഉദ്യോഗാർഥികൾക്ക് ഉപകരിക്കുന്ന വിധം ടെസ്റ്റ്‌ കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും കൂടുതൽ സങ്കീർണതകളില്ലാതെ ടെസ്റ്റ്‌ റിപ്പോർട്ട് ലഭിക്കുന്നതിനുവേണ്ടിയുള്ള സൗകര്യമൊരുക്കണമെന്നും ഹാരിസ് ബീരാൻ അഭ്യർത്ഥിച്ചു. വിഷയം എത്രയും പെട്ടെന്ന് സൗദി സർക്കാരുമായി ചർച്ച ചെയ്യുമെന്നും കേരളത്തിന്റെ ആവശ്യം ഉടൻ പരിഗണിക്കുമെന്നും അംബാസിഡർ ഹാരിസ് ബീരാനോട് ഉറപ്പ് നൽകി. ന്യൂദൽഹിയിലെ റോയൽ കിങ്ഡം ഓഫ് സൗദി അറേബ്യൻ എംബസിയിൽവച്ചാണ് എം.പി അംബാസിഡറുമായി കൂടിക്കാഴ്ച നടത്തിയത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: