ജീവിതത്തിൽ ഏറ്റവും സന്തോഷം ഉണ്ടാകേണ്ട ആ ദിവസം തന്നെ ഞങ്ങളുടെ വീട് ഒരു മരണ വീടിന്റെ അവസ്ഥയിലേക്ക് മാറി….
അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ വിവാദമുണ്ടാക്കിയ ഒരു പാട്ടായിരുന്നു മലബാറിലെ ഒരു കല്യാണ വീട്ടിൽ നടന്ന വെറൈറ്റി പാട്ട്. 2025 ന്റെ തുടക്കം ദിവസത്തിൽ തന്നെ പുറത്ത് വന്ന ആ പാട്ട് സോഷ്യൽ മീഡിയയിൽ ചില്ലറ ഓലമൊന്നുമല്ല ഉണ്ടാക്കിയത്. പ്രത്യേകിച്ച് മലബാറിൽ ആയിപ്പോയി എന്നതും അതിലുപരി മുസ്‌ലിയാക്കന്മാർ ആണ് അത് ആലപിച്ചത് എന്നതും ആയതോടെ പാട്ടിലെ വരികൾക്ക് ഏറെ വിമർശനം ആണ് നേരിട്ടത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മതപണ്ഡിതൻ കൂടിയായ അബ്ദുസമദ് സഖാഫിയുടെ വിവാഹത്തിലാണ് ഏറെ കോളിളക്കം സൃഷ്‌ടിച്ച വരികൾ ഉള്ള ആ പാട്ട് പുറത്തെത്തിയത്. സാധാരണ നിലയിൽ കല്യാണ വീടുകളിൽ സംഘടിപ്പിക്കാറുള്ള സദസ്സിലാണ് പാട്ട് ഉയർന്നത്. എന്നാൽ, അതിലെ വരികൾ പിന്നീട് ഏറെ ചർച്ചയായി. മതപണ്ഡിതന്മാർ തന്നെ അതിനെതിരെ ശക്തമായി രംഗത്തെത്തി. അത്തരത്തിലുള്ള വരികൾ ആയിരുന്നു പിന്നീട് അതിൽ ഉണ്ടായത് എന്നാണ് വിമർശകർ ചൂണ്ടി കാണിച്ചത്.
ഏതായാലും പാട്ട് സോഷ്യൽ മീഡിയയിൽ വൻ ഹിറ്റ് ആയതോടെ പിന്നീട് ട്രോളുകളുടെ പെരുമഴ ആയിരുന്നു. റുഷ്ദ മോൾ, റുഷ്ദ മോൾ, റുഷ്ദ മോൾ എന്നത് മുതൽ പിന്നീട് പാട്ടിന്റെ അർത്ഥം മറ്റൊരു രൂപത്തിൽ വ്യാഖ്യാനിക്കപ്പെട്ടു. കാണാത്ത കാഴ്ചകൾ സമദ് കാണിക്കും എന്നുള്ള വരികൾ ഏറെ വിമക്ഷിക്കപ്പട്ടു. വളരെ മോശമായ നിലയിലായിരുന്നു പിന്നീട് അതിനുള്ള ട്രോളുകളും കമന്റുകളും. ഇതിനിടെയാണ്, സംഭവത്തിൽ വിശദീകരണവുമായി പാട്ടിലെ നായകൻ കൂടിയായ സമദ് സഖാഫി ചാനലിൽ തന്റെ സങ്കടം വിശദീകരിച്ചു രംഗത്തെത്തിയത്.
റുഷ്ദ മോൾ.. ട്രോൾ വലിയ വിഷമമുണ്ടാക്കിയെന്നും കാര്യമറിയാതെ വിമർശിച്ചവരിൽ മതപണ്ഡിതന്മാർ വരെയുണ്ടെന്നുമാണ് അബ്ദു സമദ് സഖാഫിയുടെ വിശദീകരണം. പരിപാടിയിൽ ഇല്ലാത്ത വരി കൂടിയാണ് പ്രചരണം ഉണ്ടായത്. പരിപാടി ലൈവ് ആയിരുന്നു. കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് ഞാൻ എത്തും മുൻപ് അതിലെ ആ വരികൾ കട്ട് ചെയ്ത് എടുത്ത് റുഷ്ദ മോൾ സിന്ദാബാദ് എന്ന് കൂട്ടിച്ചേർത്ത്, പുതിയാപ്പിള ആയ ഞാനോ വൈഫ് ആയ റുഷ്ദ മോളോ വീട്ടുകാരോ ആരും ഇതിനു ഉത്തരവാദികൾ അല്ല. ആദ്യം കണ്ടപ്പോൾ വലിയ പ്രശ്നങ്ങൾ തോന്നിയില്ലെങ്കിലും സമയം കഴിയും തോറും പ്രശ്നങ്ങൾ കണ്ടു തുടങ്ങി സഖാഫി പറയുന്നു.
അദ്ദേഹം നൽകിയ അഭിമുഖം കാണാം താഴെ 👇
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക