റിയാദ്: കാലഹരണപ്പെട്ട വാഹന രജിസ്ട്രേഷൻ (ഇസ്തിമാറ) ഉപയോഗിച്ച് റോഡുകളിൽ വാഹനം ഓടിക്കുന്നത് ഗതാഗത നിയമലംഘനമാകുമെന്ന ട്രാഫിക് നിയമം സഊദി അറേബ്യ ഭേദഗതി ചെയ്തു. ചൊവ്വാഴ്ച റിയാദിൽ രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരൻ സൽമാൻ രാജാവിൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം ഇതു സംബന്ധിച്ച ട്രാഫിക് നിയമ ഭേദഗതിക്ക് അംഗീകാരം നൽകി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഭേദഗതി പ്രകാരം ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 71 റദ്ദാക്കി. ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷനും (ഇസ്തിമാറ) പുതുക്കുന്നതിലെ കാലതാമസത്തിനുള്ള പിഴ ഓരോ വർഷത്തിനും അല്ലെങ്കിൽ അതിൻ്റെ ഭാഗത്തിനും 100 റിയാലായി നിചപ്പെടുത്തി. എന്നാൽ, ഇത്തരത്തിൽ പരമാവധി ഈടാകുന്ന പിഴ തുക 300 റിയാൽ മാത്രമാണെന്നും ആർട്ടിക്കിൾ 71 അനുശാസിക്കുന്നു. ലൈസൻസ് കാലഹരണപ്പെട്ട തീയതി മുതൽ 60 ദിവസത്തിന് ശേഷം പിഴ ചുമത്തും.
ട്രാഫിക് ലംഘനങ്ങളുടെ ഷെഡ്യൂളിൽ ഇനിപ്പറയുന്ന വാചകത്തോടുകൂടിയ ഒരു ഖണ്ഡിക ചേർക്കുന്നതും ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്: “കാലഹരണപ്പെട്ട വാഹന രജിസ്ട്രേഷൻ ഉപയോഗിച്ച് റോഡുകളിൽ വാഹനം ഓടിക്കുന്നത്.” എന്നതായിരിക്കും നിയമ ലംഘനത്തിൽ വ്യക്തമാക്കുക.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക