എറണാകുളം: സ്ത്രീത്വത്തെ അപമാനിച്ചെന്ന് നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ. നാളെ കോടതിയിൽ ഹാജരാക്കും. ഇന്ന് കൊച്ചിയിൽ എത്തിച്ച ശേഷം സെൻട്രൽ എസിപിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കുക.
ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയിൽ കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് കൊച്ചി ഡിസിപി പറഞ്ഞിരുന്നു. ബോബിയുമായി പൊലീസ് കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് എത്തിക്കുക. കേസിൽ ഹണി റോസിന്റെ മൊഴി ഇന്നുതന്നെ രേഖപെടുത്തും.