കെഎംസിസി മുസ്‌ലിം ലീഗിൻ്റെ മുഖം: മുസ്ഥഫ അബ്ദുല്ലത്തീഫ്

ജിദ്ദ: കെ എം സി സി മുസ്‌ലിം ലീഗിൻ്റെ മുഖമാണെന്ന് മലപ്പുറം ജില്ല മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുല്ലത്തീഫ് പറഞ്ഞു. ജിദ്ദ – മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റി സംഘടിപ്പിച്ച ‘മാറുന്ന കാലം: പ്രവാസവും പ്രതീക്ഷയും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ശറഫിയ്യയിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ ജില്ല കെഎംസിസി പ്രസിഡൻ്റ് ഇസ്മയിൽ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു. സഊദി കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയങ്കോട് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല കെഎംസിസി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് ആമുഖ ഭാഷണം നടത്തി.

കെഎംസിസി നാഷണൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡൻ്റ് നിസാം മമ്പാട്, ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി നാസർ മച്ചിങ്ങൽ, ട്രഷറർ വി. പി അബ്ദുറഹ്മാൻ, കോഴിക്കോട് ജില്ല കെഎംസിസി പ്രസിഡൻ്റ് ഇബ്രാഹീം കൊല്ലി, മലപ്പുറം ജില്ലകെഎംസിസി ചെയർമാൻ കെ. കെ മുഹമ്മദ്, അബൂദാബി കെ എം സി സി മുൻ ജില്ല ഭാരവാഹി അബ്ദുസലാം കൊടിഞ്ഞി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

മലപ്പുറം ജില്ല കെ എം സി സി യുടെ ഉപഹാരം പ്രസിഡൻറ് ഇസ്മയിൽ മുണ്ടുപറമ്പ് മുഖ്യാഥിതി മുസ്തഫ അബ്ദു ല്ലത്തീഫിന് സമ്മാനിച്ചു. മലപ്പുറം ജില്ല കെഎംസിസിയുടെ കുടുംബ സുരക്ഷാ പദ്ധതി ആനുകൂല്യങ്ങൾ പദ്ധതി ചെയർമാൻ അഷ്റഫ് മുല്ലപ്പള്ളി പരിപാടിയിൽ വെച്ച് വിതരണം ചെയ്തു.

ജിദ്ദയിലെ
അറിയപ്പെടുന്ന സാഹിത്യകാരനും ‘മരുഭൂ തണുപ്പിച്ച കാറ്റ്’ എന്ന കൃതിയുടെ രചയിതാവും ഇടത് സാഹയാത്രികനുമായ സൈഫുദ്ദീൻ ഏറാൻ തൊടികയെ മുഖ്യാഥിതി മുസ്തഫ അബ്ദുല്ലലത്തീഫ് ഷാളണിയിച്ച് ഹരിത രാഷ്ട്രീയത്തിലേയ്ക്ക് സ്വാഗതം ചെയ്തു.
കാപ്പ് മുഹമ്മദലി മുസ് ലിയാർ ഖിറാഅത് നടത്തി. ജില്ലകെഎംസിസി ട്രഷറർ ഇല്ല്യാസ് കല്ലിങ്ങൽ നന്ദി രേഖപ്പെടുത്തി.

ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ലത്തീഫ് മുസ്ല്യാരങ്ങാടി, സാബിൽ മമ്പാട്, സുബൈർ വട്ടോളി, ജലാൽ തേഞ്ഞിപ്പലം, ഷൗക്കത്ത് ഞാറക്കോടൻ, സിറാജ് കണ്ണവം, അഷ്റഫ് താഴേക്കോട്, മലപ്പുറം ജില്ലകെഎംസിസി ഭാരവാഹികളായ അബു കട്ടുപ്പാറ, പി. സി. എ റഹ്മാൻ, മുസ്തഫ കോഴിശ്ശേരി, മുഹമ്മദ് പെരുമ്പിലായി, അഷറഫ് ഇ. സി, മജീദ് കള്ളിയിൽ, ശിഹാബ് സി. ടി, ജാഫർ അത്താണിക്കൽ, ശിഹാബുദ്ദീൻ പുളിക്കൽ, സൈതലവി പുളിയങ്കോട്, മുൻ ജില്ല ജനറൽ സെക്രട്ടറി മജീദ് കോട്ടീരി, ശബീറലി കോഴിക്കോട്, ജാഫറലി പാലക്കോട് വിവിധ മണ്ഡലം – പഞ്ചായത്ത് – ഏരിയ ഭാരവാഹികൾ തുടങ്ങിയർ സംബന്ധിച്ചു.