സഊദിയില്‍ ഭൂരിഭാഗം പ്രവിശ്യകളിലും ബുധനാഴ്ച വരെ മഴക്കു സാധ്യത

0
817

റിയാദ്: രാജ്യത്ത് കടുത്ത തണുപ്പ് അനുഭവപ്പെടുന്നതിനിടെ ഭൂരിഭാഗം പ്രവിശ്യകളിലും അടുത്ത ബുധനാഴ്ച വരെ മഴക്കു സാധ്യത. മഴ മൂലം കെടുതികൾ ഉള്ളതിനാൽ മലവെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളില്‍നിന്നും താഴ്‌വരകളില്‍ നിന്നും അകന്നുനില്‍ക്കണമെന്നും വെള്ളക്കെട്ടുകളിലും താഴ്‌വരകളിലും നീന്താന്‍ ഇറങ്ങരുതെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മക്ക പ്രവിശ്യയില്‍ മക്ക, ജിദ്ദ, ബഹ്‌റ, ജുമൂം, റാബിഗ്, ഖുലൈസ്, അല്‍കാമില്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴക്കും കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. തായിഫ്, മൈസാന്‍, അദും, അല്‍മോയ, തുര്‍ബ, അല്‍ഖുര്‍മ, റനിയ, ലൈത്ത്, ഖുന്‍ഫുദ എന്നിവിടങ്ങളില്‍ ഇടത്തരം ശക്തിയിലുള്ള മഴക്കും കനത്ത മഴക്കും സാധ്യതയുണ്ട്. റിയാദ് പ്രവിശ്യയില്‍ അഫീഫ്, ദവാദ്മി, ഖുവൈഇയ, ശഖ്‌റാ, അല്‍ഗാത്ത്, സുല്‍ഫി, മജ്മ, റുമാഹ്, താദഖ്, ഹുറൈമില, മറാത്ത് എന്നിവിടങ്ങളില്‍ ഇടത്തരം ശക്തിയിലുള്ള മഴക്കും കനത്ത മഴക്കും സാധ്യതയുണ്ട്.

റിയാദ്, അല്‍ഖര്‍ജ്, ദലം, മുസാഹ്മിയ, ദിര്‍ഇയ, അല്‍റൈന്‍, ദുര്‍മ, അല്‍ഹരീഖ് എന്നിവിടങ്ങളില്‍ നേരിയ തോതിലുള്ള മഴക്കും ഇടത്തരം ശക്തിയിലുള്ള മഴക്കും സാധ്യതയുണ്ട്. തബൂക്ക്, അല്‍ജൗഫ്, ഉത്തര അതിര്‍ത്തി പ്രവിശ്യ, ഹായില്‍, അല്‍ഖസീം, കിഴക്കന്‍ പ്രവിശ്യ, മദീന എന്നീ പ്രവിശ്യകളിലും ഈ ദിവസങ്ങളില്‍ മഴക്ക് സാധ്യതയുള്ളതായി സിവില്‍ ഡിഫന്‍സ് പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക