നാട്ടിലേക്കു വരാനിരിക്കെ മലയാളി യുവാവ് സഊദിയിൽ തളർന്നു വീണു മരിച്ചു

0
1392

റിയാദ്: നാട്ടിലേക്കു വരാനിരിക്കെ യുവാവ് റിയാദിൽ തളർന്നു വീണു മരിച്ചു. തുറക്കൽ ചെമ്മലപ്പറമ്പ പരേതനായ പാമ്പന്റകത്ത് മുസ്തഫയുടെ മകൻ ഹാരിസ് (39) ആണു റിയാദിലെ തമീമിയിൽ മരിച്ചത്.

ഇന്നലെ നാട്ടിലേക്കു പുറപ്പെടേണ്ടതായിരുന്നു. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ പോയപ്പോൾ തളർന്നു വീഴുകയായിരുന്നുവെന്നാണു വിവരം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പി.പി.സഫ്‌വാന. മകൻ: മുഹമ്മദ്‌ ഷിഫിൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണു ബന്ധുക്കൾ.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

….