Monday, 10 February - 2025

കുവൈത്തിൽ എത്തിച്ച് സഊദിയിലെ അജ്ഞാതസ്ഥലത്തേക്ക് കടത്തി, മകനെ കണ്ടെത്താൻ സഹായം തേടി അമ്മയുടെ കണ്ണീർ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ, മണിക്കൂറുകൾക്കുള്ളിൽ മകനെ കണ്ടെത്തി

കുവൈറ്റിൽ എത്തിയ മകനെ സ്പോൺസർ സഊദിയിലെ അജ്ഞാത സ്ഥലത്തേക്ക് മാറ്റിയെന്നും പിന്നീട് വിവരം ഇല്ലെന്നും അറിയിച്ച് മാതാവ് ഫേസ്ബുക്കിൽ കണ്ണീർ കുറിച്ചത് വൈറലായി. മണിക്കൂറുകൾക്കുള്ളിൽ പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതോടെ മകനെ കണ്ടെത്താനായെന്നും ഉടൻ തന്നെ മോചനം സാധ്യമായി നാട്ടിൽ എത്തുമെന്നുമുള്ള വാർത്തയാണ് പിന്നീട് സോഷ്യൽ മീഡിയയിൽ കണ്ടത്.

മകന്റെ ഫോട്ടോയുമായാണ് ഇത് എന്റെ മകൻ ഗോകിൽ അവന് ഇപ്പൊ 23 വയസ്സ് എന്ന് പോസ്റ്റുമായി മാതാവ് പോസ്റ്റ് ഇട്ടത്. പോസ്റ്റ് ഇങ്ങനെ വായിക്കാം 👇

ഇത് എന്റെ മകൻ ഗോകിൽ അവന് ഇപ്പൊ 23 വയസ്സ്
പ്ലസ് റ്റു കഴിഞ്ഞു നാട്ടിൽ കൂട്ടുകെട്ടുമായി നടന്നപ്പോൾ ഞാൻ അവനെ ഇങ്ങോട്ട് (കുവൈറ്റിൽ )കൊണ്ടു വരാം എന്ന് കരുതി കൂടെ ജോലി ചെയ്യുന്ന ഒരാളോട് വിസ ഉണ്ടോ എന്ന് ചോദിച്ചു പുള്ളി ഒരു വിസ ശെരിയാക്കി  ഡ്രൈവർ ആയി അബ്ദു അലി, ബോർഡർ സൗദി എന്നാണ് എന്നോട് പറഞ്ഞത് അങ്ങനെ നവംബർ 17- തീയതി അവൻ ഇവിടെ കുവൈറ്റിൽ എത്തി 18- ന്
അവന്റ അറബി അവനെ എയർ പോർട്ടിൽ നിന്നും വിളിച്ചു ജഹ്‌റ എന്ന സ്ഥലത്ത് കൊണ്ടാക്കി
അവിടുന്നു ഡ്രൈവർ വിസക്ക് വന്ന അവനെ കൊണ്ടു കെട്ടിട പണി ചെയ്യിക്കാൻ തുടങ്ങി ചോദിച്ചപ്പോൾ ലൈസൻസ് എടുത്തിട്ടേ അവന്റെ ജോലിക്ക് കൊണ്ട് പോകൂ എന്നായിരുന്നു മറുപടി ഒരു മാസം കഴിഞ്ഞു സാലറി ചോദിച്ചപ്പോൾ രണ്ടു മാസത്തിലെ സാലറി കൊടുക്കൂ എന്നും പറഞ്ഞു.
ഡിസംബർ 25- ന് അവൻ പറഞ്ഞു എനിക്ക് ഈ പണി ചെയ്യാൻ വയ്യ അമ്മേ തലേ ദിവസം രാത്രി 10-മണി വരെ കോൺക്രീറ്റ് ഉണ്ടായിരുന്നു
എന്നിട്ട് രാവിലെ എഴുന്നേറ്റ് പോകാൻ പറഞ്ഞാൽ എനിക്ക് വയ്യ
അപ്പൊ ഞാൻ ഇവനെ കൊണ്ടുവന്ന ബാബുരാജ്, നിസാർ എന്നിവരോട് സംസാരിക്കാൻ പറഞ്ഞു. വിസ എടുക്കാൻ ഞാൻ പറഞ്ഞ ആൾ ബാബുരാജിന്റെ മൊബൈൽ നമ്പർ എനിക്ക് തരുന്നു
അയാൾ വളരെ മോശമായി എന്നോട് സംസാരിക്കുകയും ചെയ്തു.
25- തീയതി മോന്റെ അറബി അവനോട് ജോലിക്ക് പോകണ്ട നിന്റെ സാധനങ്ങൾ പായ്ക്ക് ചെയ്തു ഇരിക്കൂ നിന്റെ ഡ്യൂട്ടിക്ക് അതായത് ഡ്രൈവറായി കൊണ്ടു പോകുകയാണ് എന്ന് പറഞ്ഞു അയാൾ സൗദിക്കു കൊണ്ടുപോയി
ചില ദിവസങ്ങളിൽ വിളിച്ചാൽ കിട്ടില്ല
അവിടെ പോയതിന് ശേഷം ആണ് അവിടെ അവർക്ക് നാല് ഫാമാണ് ഉള്ളത് ഒട്ടകം പച്ചക്കറി അങ്ങനെ ഉള്ളത്.
നാട്ടിൽ പോകണം എന്ന് പറഞ്ഞപ്പോൾ അവനെ അടിച്ചു
വലിച്ചിഴച്ചു വണ്ടിയിൽ കേറ്റി എങ്ങോട്ടോ കൊണ്ടു പോയി ആർക്കെങ്കിലും എന്നെ ഒന്ന് സഹായിക്കാൻ പറ്റുമെങ്കിൽ സഹായിക്കൂ അവനെ നാട്ടിൽ എത്തിക്കാൻ പ്ലീസ് 🙏🏻
Ajitha anu

പ്രവാസികൾക്കിടയിൽ പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. പിന്നാലെയാണ് മണിക്കൂറുകൾക്കുള്ളിൽ ആശ്വാസവാർത്തയും എത്തിയത്. ഫേസ്ബുക്കിൽ വന്ന ആശ്വാസ വാർത്ത ഇങ്ങനെ 👇

മണിക്കൂറുകൾ.. കൊണ്ട് മില്യൺ കണക്കിന് ആളുകളിലേക്ക് പോസ്റ്റ് ഷെയർ ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും നന്ദി.. ഈ പയ്യൻറെ റിലീസും ഒറ്റരാത്രികൊണ്ട് സാധ്യമായി.. വ്യാഴാഴ്ച നാട്ടിലെത്തും.. അമ്മ അജിത അനുവിനെ വിവരങ്ങൾ അറിയിച്ചിരിക്കുന്നു…. നാട്ടിലെത്തിയതിനു ശേഷം വിശദമായ കാര്യങ്ങൾ എന്താണ് സംഭവിച്ചത് എന്നുള്ള പോസ്റ്റ് ഇടാം..

എന്നാണ്, ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട linto Madani എന്ന ഐഡി പറയുന്നത്. ഏതായാലും പോസ്റ്റിനു കീഴെ നിരവധി സന്തോഷ കമന്റുകളാണ് നിറയുന്നത്. മലയാളികൾ ഡാ, അതാണ് മലയാളി എന്നിങ്ങനെയുള്ള കമന്റുകളാണ് ഏറെയും.

Most Popular

error: