മലപ്പുറം: മലപ്പുറത്ത് അപകടം. കാറപകടത്തിൽ മൂന്ന് വിദ്യാർഥികൾക്കാണ് പരിക്കേറ്റത്.
10ാം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥികളുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു.
പരിക്കേറ്റ വിദ്യാർഥികളെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളുടെ പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.