റിയാദ്: മിക്സഡ് ആയോധന കലകളിലെ പ്രമുഖ ആഗോള അത്‌ലറ്റുകൾ അവതരിപ്പിക്കുന്ന പ്രഫഷനൽ ഫൈറ്റേഴ്സ് ലീഗ് ഫൈനലിന് ഇന്ന് റിയാദ് ആതിഥേയത്വം വഹിക്കും. സൗദി മിക്‌സഡ് മാർഷ്യൽ ആർട്‌സ് ഫെഡറേഷൻ പിഎഫ്എല്ലിന്റെ സഹകരണത്തോടെ കായിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ സംഘടിപ്പിക്കുന്ന ഈ അഭിമാനകരമായ ഇവന്റിന് രാജ്യം ആതിഥേയത്വം വഹിക്കുന്നത് ഇതാദ്യമായാണ്.
കിങ് സൗദ് യൂണിവേഴ്‌സിറ്റിയുടെ ഇൻഡോർ അരീനയിലാണ് പരിപാടി. രാജ്യം ആതിഥേയത്വം വഹിക്കുന്ന ആഗോള ഇവന്റുകളുടെ ഒരു പരമ്പരയുടെ ഭാഗമായ ഈ ഫൈനൽ ആറ് പ്രധാന മത്സരങ്ങൾ അവതരിപ്പിക്കും. മത്സരാർഥികൾ മൊത്തം $6 മില്യൺ പ്രൈസ് പൂളിനും വേണ്ടി മത്സരിക്കും. ഔദ്യോഗിക മത്സരങ്ങളിലെ ഓരോ വിജയിക്കും $1 മില്യൺ വീതം നൽകും.